പെൺകുട്ടിയുമായിസംസാരിച്ചതിന് സദാചാര കുട്ടിപോലീസ് 11ാം ക്ലാസ് വിദ്യാർത്ഥിയെ തല്ലിക്കൊന്നു

അക്രമ സംഘത്തിൽപ്പെട്ട ഒരാളുടെ പെൺസുഹൃത്തായിരുന്നു ഈ കുട്ടി. കൊല്ലപ്പെട്ട വിദ്യാർത്ഥി ഈ പെൺകുട്ടിയുമായി സ്ഥിരമായി സംസാരിക്കുന്നതിനെ ആൺ സുഹൃത്ത് പലപ്രാവശ്യം എതിർത്തിരുന്നു.

0

കാൺപൂർ: പെൺകുട്ടിയുമായി സംസാരിച്ചതിന് 11ാം ക്ലാസ് വിദ്യാർത്ഥിയെ ഒരുകൂട്ടം ആൺകുട്ടികൾ തല്ലിക്കൊന്നു. കാണ്‍പൂരിലെ കിദ്വായി നഗർ മേഖലയിൽ ബുധനാഴ്ചയാണ് സംഭവം. ക്രൂര മർദനമേറ്റ 16കാരനെ ഉടൻ തന്നെ ലാലാ ലജ്പത് റായി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

അയൽപക്കത്ത് തന്നെയുള്ള പെൺകുട്ടിയുമായാണ് പതിനാറുകാരൻ സംസാരിച്ചത്. എന്നാൽ അക്രമ സംഘത്തിൽപ്പെട്ട ഒരാളുടെ പെൺസുഹൃത്തായിരുന്നു ഈ കുട്ടി. കൊല്ലപ്പെട്ട വിദ്യാർത്ഥി ഈ പെൺകുട്ടിയുമായി സ്ഥിരമായി സംസാരിക്കുന്നതിനെ ആൺ സുഹൃത്ത് പലപ്രാവശ്യം എതിർത്തിരുന്നു. മുൻപ് പലതവണയും തന്റെ പെൺസുഹൃത്തുമായി സംസാരിക്കരുതെന്ന് ആവശ്യുപ്പെട്ടിട്ടും കൂട്ടാക്കത്തതിനെ തുടർന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച വൈകിട്ട് പെൺകുട്ടിയുമായി കൗമാരക്കാരൻ സംസാരിച്ചതുകണ്ട ആൺ സുഹൃത്ത് കൂട്ടുകാരെ വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

You might also like

-