ജോസിന്റെ ഇപ്പോഴത്തെ സന്തോഷം സങ്കടമായി മാറാൻ അധിക നൽവേണ്ട , ചിഹ്നവും പേരും തിരിച്ചു പിക്കും പി ജെ ജോസഫ്

ജോസ് പക്ഷത്തിന്റെ ഇപ്പോഴത്തെ സന്തോഷം സങ്കടമായി മാറാൻ അധിക കാലം എടുക്കില്ലെന്ന മുന്നറിയിപ്പും പി ജെ ജോസഫ് ജോസ് കെ മാണി വിഭാഗത്തിന് നൽകി,

0

കോട്ടയം: കേരളാ കോൺഗ്രസിന്‍റെ (എം )ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് അനുവദിച്ച് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി നിയമപരമല്ലെന്ന് പി ജെ ജോസഫ്. ഇത് സംബന്ധിച്ച കോടതി വിധി പരിഗണിക്കാതെയാണ് തീരുമാനം. നിയമപരമായി നേരിടുമെന്നും ചിഹ്നം തിരിച്ച് പിടിക്കുമെന്നും പി ജെ ജോസഫ് പ്രതികരിച്ചു.
ജോസ് പക്ഷത്തിന്റെ ഇപ്പോഴത്തെ സന്തോഷം സങ്കടമായി മാറാൻ അധിക കാലം എടുക്കില്ലെന്ന മുന്നറിയിപ്പും പി ജെ ജോസഫ് ജോസ് കെ മാണി വിഭാഗത്തിന് നൽകി,

ജോസ് പക്ഷത്തെ പുറത്താക്കാൻ യുഡിഎഫ് തീരുമാനിച്ചതാണ്. അക്കാര്യത്തിൽ ഇനി ഒരു മാറ്റവും ഇല്ല. ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച് വിധി വരും മുൻപെ യുഡിഎഫ് യോഗം മാറ്റിയത് അറിയിച്ചിരുന്നു എന്നും പി ജെ ജോസഫ് പറഞ്ഞു. ജോസ് വിഭാഗം മുന്നണിയിൽ നിന്ന് സ്വമേധയാ പുറത്ത് പോയതാണ്.ജോസ് വിഭാഗത്തെ മുന്നണിയിൽ തിരിച്ചെടുക്കില്ലെന്ന് യുഡിഎഫ് കൺവീനർ വ്യക്തമാക്കിയിട്ടുണ്ട്. വിപ്പ് ലംഘനത്തിന് ജോസ് വിഭാഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കും.ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകുമെന്നും പി ജെ ജോസഫ് പറഞ്ഞു

You might also like

-