പിറവം പള്ളി തർക്കം; ആരാധന ചടങ്ങുകളിൽ യാക്കോബായ വിശ്വാസികൾക്കും പങ്കെടുക്കാം : ഹൈക്കോടതി
1934ലെ ഭരണഘടന അംഗീകരിക്കുന്ന ആർക്കും കുർബാനയിൽ പങ്കെടുക്കാം.പിറവം പള്ളിയിൽ കുർബാന നടത്താൻ ഓർത്തഡോക്‌സ് സഭയ്ക്കും ഹൈക്കോടതി അനുമതി നൽകി.
കൊച്ചി :സുപ്രിം കോടതിയുടെ പശ്ചാത്തലത്തിൽ പിറവം പള്ളിയിൽ ആരാധന ചടങ്ങുകളിൽ യാക്കോബായ വിശ്വാസികൾക്കും പങ്കെടുക്കാമെന്ന് ഹൈക്കോടതിനിരീക്ഷിച്ചു . വിശ്വാസികൾക്ക് യാക്കോബായ ഓർത്തഡോക്‌സ് വ്യത്യാസം ഇല്ല. 1934ലെ ഭരണഘടന അംഗീകരിക്കുന്ന ആർക്കും കുർബാനയിൽ പങ്കെടുക്കാം.പിറവം പള്ളിയിൽ കുർബാന നടത്താൻ ഓർത്തഡോക്‌സ് സഭയ്ക്കും ഹൈക്കോടതി അനുമതി നൽകി. ഈ ഞായറാഴ്ച രാവിലെ ഏഴിന് ഓർത്തഡോക്‌സ് വിഭാഗത്തിന് കുർബാന നടത്താൻ കോടതി സമയവും അനുവദിച്ചു. ശവസംസ്‌കാരത്തിനും കുർബാനക്കും പൊലീസ് അനുമതി വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊലീസ് സമാധാനം സംരക്ഷിക്കാൻ പളളിയിൽ ഉണ്ടാവണം. ക്രമസമാധാന പ്രശ്‌നം ഉണ്ടാകാൻ അനുവദിക്കരുതെന്നും കോടതി നിർദേശത്തിലുണ്ട്.
പിറവത്ത് ചാപ്പലുകളുടെ നിയന്ത്രണം വേണമെന്ന് ഓർത്തഡോക്‌സ് വിഭാഗം ആവശ്യപ്പെട്ടു. യാക്കോബായ സഭാ വിശ്വാസികളെ പളളിയിൽ നിന്ന് ഒഴിപ്പിക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം അന്ത്യശാസനം നൽകിയതിനെ തുടർന്നാണ് പൊലീസ് നടപടിയിലൂടെ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് പള്ളിയുടെ ഭരണം ഏറ്റെടുത്തത്.