സംസ്ഥാനത്ത് പ്രളയ പുനരധിവാസത്തിന് നെതർലാൻഡ് മാതൃക പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

വിദേശ സന്ദർശനം ഏറെ ഗുണം ചെയ്യുമെന്നും പ്രളയത്തെ പ്രതിരോധിക്കുന്നതിനും പ്രളയാനന്തര പുനരധിവാസത്തിനുമുള്ള വിദേശരാജ്യങ്ങളിലെ സംവിധാനങ്ങൾ കേരളത്തിന് മാതൃകയാക്കാവുന്നതാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു

0

സംസ്ഥാനത്ത് പ്രളയ പുനരധിവാസത്തിന് നെതർലാൻഡ് മാതൃക പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ പുനർനിർമ്മാണത്തിന് അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും യൂറോപ്യൻ പര്യടത്തിനു ശേഷം ഇന്നു പുലർച്ചെ കേരളത്തിൽ മടങ്ങിയെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. വിദേശ സന്ദർശനം ഏറെ ഗുണം ചെയ്യുമെന്നും പ്രളയത്തെ പ്രതിരോധിക്കുന്നതിനും പ്രളയാനന്തര പുനരധിവാസത്തിനുമുള്ള വിദേശരാജ്യങ്ങളിലെ സംവിധാനങ്ങൾ കേരളത്തിന് മാതൃകയാക്കാവുന്നതാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

നെതർലാൻഡിലെ വ്യവസായികളുടെയും സംരംഭകരുടെയും പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും വ്യവസായ മേഖലയിൽ കേരളവുമായി സഹകരിക്കാനുള്ള സന്നദ്ധത അവർ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ജല, സമുദ്രതല, കാർഷിക മേഖലകളിൽ വിദേശത്തു നിന്നുള്ള സഹകരണമൊരുങ്ങുന്നത് കേരളത്തിന് വൻ കുതിച്ചുചാട്ടത്തിന് അവസരമൊരുക്കും. റോട്ടർഡാം തുറമുഖ അധികൃതരുമായി മാരിടൈം രംഗത്തെ സഹകരണം സംബന്ധിച്ച് ജൂലായ് മാസത്തിൽ കേരളം ചർച്ച നടത്തും. കൃഷി, വനപരിപാലനം തുടങ്ങി ടൂറിസം പദ്ധതികൾക്കുള്ള സാധ്യതകൾ വരെ ചർച്ച ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.

You might also like

-