ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി H ഉം 8ഉം മാത്രം എടുത്താല്‍ പോര…..കമന്ററി ഡ്രൈവിങ് ടെസ്റ്റും വേണം .

സംസ്ഥാന പാതകളിലും ദേശീയ പാതകളിലുമായി ദിവസേന നിരവധി റോഡപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഡ്രൈവിങ്ങിലെ ശ്രദ്ധക്കുറവും ശരിയായ രീതിയിലുള്ള ഡ്രൈവിങ് പരിശീലവും അപകടങ്ങള്‍ കൂടുന്നതിന് കാരണമാകാറുണ്ട്.

0

സംസ്ഥാനത്തെ വാഹന രജിസ്ട്രേഷന്‍ പുതിയ വാഹന്‍ സോഫ്റ്റ്വെയറിലേക്ക് മാറിയതോടെ ലൈസന്‍സ്, രജിസ്ട്രേഷന്‍ നടപടി ക്രമങ്ങളില്‍ അടിമുടി മാറ്റം വന്നിരിക്കുകയാണ്. സംസ്ഥാന പാതകളിലും ദേശീയ പാതകളിലുമായി ദിവസേന നിരവധി റോഡപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഡ്രൈവിങ്ങിലെ ശ്രദ്ധക്കുറവും ശരിയായ രീതിയിലുള്ള ഡ്രൈവിങ് പരിശീലവും അപകടങ്ങള്‍ കൂടുന്നതിന് കാരണമാകാറുണ്ട്.

എന്നാല്‍ ഇതിന് കടിഞ്ഞാണ്‍ വീഴുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി H ഉം 8ഉം മാത്രം എടുത്താല്‍ പോര. ഡ്രൈവറുടെ ധാരണയും നിരീക്ഷണ പാടവും വിലയിരുത്താന്‍ ഇനി മുതല്‍ കമന്ററി ഡ്രൈവിങ് ടെസ്റ്റ് രീതിയാണ് കൊണ്ടുവരുന്നത്. അതായത്, മുന്നില്‍ കാണുന്നതെല്ലാം വിവരിച്ചു കൊണ്ട് ഡ്രൈവ് ചെയ്യണം. കണ്ണുകളുടെയും നിരീക്ഷണത്തിന്റെയും ക്ഷമതകൂടി പരിശോധിക്കപ്പെടലാണ് ഈ ടെസ്റ്റ് രീതിയുടെ ലക്ഷ്യം. മാത്രമല്ല, നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ തെറ്റ് വരുത്തുന്നവരെ പരീക്ഷയില്‍ പരാജയപ്പെടുത്തും.

മാത്രമല്ല, വാഹനം നിര്‍ത്തുനന്തിനായി ക്ലെച്ച ചവിട്ടിയ ശേഷം ബ്രേക്ക് ചെയ്യുന്ന രീതി മാറ്റി പ്രോഗ്രസീവ് ബ്രേക്കിങ്ങിന് പ്രധാന്യം നല്‍കുന്ന രീതിയാണിത്. വാഹനത്തിന്റെ ആയുസ്സും ക്ഷമതയും നിലനിര്‍ത്തുന്നതിനായാണ് ഈ രീതി. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 3500 ഡ്രൈവിങ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുക. കോഴ്‌സ് കഴിയുന്ന അടിസ്ഥാനത്തില്‍ കടുംനീല ഓവര്‍കോട്ടും ബാഡ്ജും നല്‍കും.

You might also like

-