ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു,തെളിവുകളുമായി മുഖ്യമന്ത്രി

ക്രമസമാധാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശബരിമലയുടെ വെളിച്ചത്തില്‍ കൃത്യമായ നടപടി എടുക്കണം എന്നാണ് 11034/01/2018 ഐഎസ് ഐബി, കേന്ദ്ര അഭ്യന്തരമന്ത്രാലയം, അഭ്യന്തര സുരക്ഷ, ഫസ്റ്റ് ഡിവിഷന്‍ എന്ന സര്‍ക്കുലറില്‍ പറയുന്നത്.

0

കണ്ണൂര്‍: ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു എന്നതിന് തെളിവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നടത്തിയ മീറ്റ് ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അയച്ച ഉത്തരവ് മുഖ്യമന്ത്രി ഉയര്‍ത്തി കാണിച്ചു. തെളിവുണ്ടോ എന്ന ബി ജെ പിയുടെ ചോദ്യത്തിനാണ് മറുപടിയായാണ് മുഖ്യമന്ത്രി ഉത്തരവ് വായിച്ചത്. ക്രമസമാധാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശബരിമലയുടെ വെളിച്ചത്തില്‍ കൃത്യമായ നടപടി എടുക്കണം എന്നാണ് 11034/01/2018 ഐഎസ് ഐബി, കേന്ദ്ര അഭ്യന്തരമന്ത്രാലയം, അഭ്യന്തര സുരക്ഷ, ഫസ്റ്റ് ഡിവിഷന്‍ എന്ന സര്‍ക്കുലറില്‍ പറയുന്നത്.

ദൈവനാമം ഉച്ഛരിച്ചതിന്റെ പേരില്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. നുണ പലതവണ ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന് ധാരണയുള്ളവരാണ് സംഘപരിവാര്‍ എന്നാല്‍ അത് കേരളത്തില്‍ നടക്കില്ല.അങ്ങനെയെങ്കില്‍ കേരളത്തിലെത്തുന്ന സമയത്ത് പ്രധാനമന്ത്രിക്ക് പേരെടുത്ത് പറയാന്‍ കഴിയണമായിരുന്നു. അക്രമം നടത്തിയ ദൃശ്യങ്ങളടക്കം ഉള്ളതുകൊണ്ടാണ് പലരും അറസ്റ്റിലായത്.ഇവിടെ സംഘപരിവാര്‍ സ്വീകരിക്കുന്ന നില എങ്ങനെയും അക്രമം ഉണ്ടാക്കുകയെന്നതാണ്. എല്ലാവര്‍ക്കും അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ അവകാശമുണ്ടെങ്കിലും സംഘപരിവാര്‍ മറ്റു മതസ്തര്‍ക്ക് നേരെ അക്രമം നടത്തുന്നു.സംസ്ഥാനത്ത് വിശ്വാസത്തിന്റെ പേരില്‍ അക്രമം നടന്നിട്ടുണ്ടെങ്കില്‍ അത് സംഘപരിവാറിന്റെ ഭാഗത്തുനിന്നുമാണ്. നിയമം അനുസരിച്ച മാത്രമെ എല്ലാവര്‍ക്കും മുന്നോട്ട് പോകാനാവു അല്ലാത്തവര്‍ നിയമനടപടി നേരിടേണ്ടിവരും. രാജ്യത്തിന്റെ മതനിരപേക്ഷത നിലനിര്‍ത്തികൊണ്ടുപോകാന്‍ കഴിയണം.

സംസ്ഥാനത്തിന് ആവശ്യമായ വിഭവ സമാഹരണത്തിനും ഇടതുപക്ഷം പാര്‍ലമെന്റിലെത്തണം ഇതിനായി എല്ലാവരും വോട്ടവകാശം വിനിയോഗക്കണം.സംസ്ഥാനത്ത് വലിയ വിഭാഗം പുതിയ വോട്ടര്‍മാരാണ് ഇവരെല്ലാം പ്രളയ കാലത്തെ രക്ഷകരാണ് നാടിന്റെ മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാവണം നിങ്ങളുടെ വോട്ട്.
ശബരിമലയിലെ യാധാര്‍ഥ്യം ജനങ്ങള്‍ക്കറിയാം. കാണിക്കയിടരുതെന്ന് പോലും പ്രചാരണമുണ്ടായി ഇതുവഴി വരുമാനത്തിലുണ്ടായ കുറവ് നികത്തിയത് സംസ്ഥാന സര്‍ക്കാരാണ്.സര്‍ക്കാര്‍ സ്വീകരിച്ച നടപടി ഭക്തര്‍ക്ക് സുഖകരമായ ദര്‍ശനം ഒരുക്കി. ബിജെപിക്ക് രാജ്യത്താകമാനം വലിയ പരാജയമുണ്ടാകുമെന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് യാഥാര്‍ഥ്യ ബോധത്തോടെ ചിന്തിക്കുന്നവര്‍ക്ക് പറയാന്‍ കഴിയില്ല. കോഴവിവാദത്തില്‍ വാഗ്ദാനം ചെയ്യുന്നവരെ ആട്ടിയിറക്കിവിടാതെ സ്വീകരിച്ചിരുത്തുന്നതാണോ ശരിയായ നടപടി. നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.സംസ്ഥാന സര്‍ക്കാറിനെ സ്വാഭാവികമായും വിലയിരുത്തും എന്നാല്‍ സര്‍ക്കാറിനെതിരെ തെരഞ്ഞെടുപ്പില്‍ പ്രടാരണം ഉണ്ടായിട്ടില്ല. നേരത്തെ ഇല്ലാതിരുന്ന വലിയൊരു വിഭാഗം ഇന്ന് സര്‍ക്കാറിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതേ സമയം തെളിവുണ്ടോ എന്ന ബി ജെ പിയുടെ ചോദ്യം മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍. ഞാന്‍ നരേന്ദ്രമോദിയാണെന്നാണ് കരുതിയാണ് ഈ ചോദ്യം ചോദിക്കുന്നത്. ഞാന്‍ കളവ് പറയാറില്ല. നിങ്ങള്‍ ഇത് ചോദിക്കും എന്നതിനാലാണ് തെളിവുമായി വന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വംശഹത്യയുടെ വക്താക്കളെ എത്തിച്ച് റോഡ് ഷോ നടത്തുകയാണ് കേരളത്തില്‍ എന്ന് മുഖ്യമന്ത്രി അമിത് ഷായെ പരോക്ഷമായി പരാമര്‍ശിച്ച് അഭിപ്രായപ്പെട്ടു.

You might also like

-