കിടപ്പുരോഗിയായ മകളെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി.

കിടപ്പുരോഗിയായ മകളെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി. നെയ്യാറ്റിൻകര അറക്കുന്ന് സ്വദേശി ലീലയാണ് (77) മരിച്ചത്.

0

തിരുവനന്തപുരം| കിടപ്പുരോഗിയായ മകളെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി. നെയ്യാറ്റിൻകര അറക്കുന്ന് സ്വദേശി ലീലയാണ് (77) മരിച്ചത്. മകൾ ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതിനുശേഷം ലീല ജീവനൊടുക്കുകയായിരുന്നു.

അമ്മയാണ് തന്റെ കഴുത്തുമുറിച്ചതെന്ന് ബിന്ദു പൊലീസിനോട് പറഞ്ഞു. ബിന്ദു കിടപ്പുരോഗിയാണ്. പ്രമേഹവുമുണ്ട്. ലീലയുടെ ഭർത്താവും ബിന്ദുവിന്റെ ഭർത്താവും നേരത്തെ മരിച്ചിരുന്നു. ലീലയുടെ ഒരു മകൻ മാസങ്ങൾക്കുമുൻപ് അപകടത്തിൽ മരണപ്പെട്ടിരുന്നു. മറ്റൊരു മകൻ ബന്ധുക്കളുടെ ഒപ്പമാണ് താമസിക്കുന്നത്. തനിക്ക് പ്രായമായി, മരിച്ചുപോയാൽ മകളെ നോക്കാൻ ആരുമെല്ലെന്ന് ലീല പറയാറുണ്ടായിരുന്നു. അതിനാലാകാം മകളുടെ കഴുത്തറുത്ത ശേഷം ജീവനൊടുക്കിയതെന്നാണ് സമീപവാസികൾ പറയുന്നു.

ലീലയ്ക്കും ബിന്ദുവിനുമുള്ള ഭക്ഷണവുമായി രാവിലെ ബന്ധു വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ലീലയുടെ മൃതദേഹം കണ്ടത്. കഴുത്തിൽ മുറിവേറ്റ നിലയിലായിരുന്നു ബിന്ദു. ഇതുകണ്ടയുടൻ ബന്ധു വാർഡ് മെമ്പറെ വിവരമറിയിക്കുകയായിരുന്നു. ഉടൻ പൊലീസ് അടക്കം സ്ഥലത്തെത്തി. ബിന്ദുവിനെ ആശുപത്രിയിലേക്ക് മാറ്റി.മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയാണ് ലീല ആത്മഹത്യ ചെയ്തത്. കുടുംബം സാമ്പത്തിക പ്രശ്‌നങ്ങൾ നേരിട്ടിരുന്നതായി പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ബിന്ദു നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലാണ്. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

 

 

You might also like

-