ഗവർണർക്ക് ആർഎസ്എസിനോട് വിധേയത്വം ” മുഖ്യമന്ത്രി ഗവർണറുടെ വാർത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടപോലെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
വർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. ഗവർണറുടെ വാർത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടപോലെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബാലിശമായ വാദങ്ങളാണ് ഗവർണർ ഉയർത്തിയത്
തിരുവനന്തപുരം | ഗവർണർക്ക് ആർഎസ്എസിനോട് വിധേയത്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ ആശയത്തെ പുച്ഛിക്കുന്നെങ്കിൽ ഗവർണർക്ക് ജനാധിപത്യത്തെയും പുച്ഛിക്കേണ്ടിവരും. ഗവർണർ പദവിയിലിരുന്ന് എന്തും പറയരുത്. ഗവർണറുടേത് ഭരണഘടനാ പദവിയാണ്, അദ്ദേഹം തരംതാണ് സംസാരിക്കരുതെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.ഗവർണർ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകനാണ്.ജർമ്മനിയുടെ ആഭ്യന്തര ശത്രുക്കൾ എന്ന ആശയം കടമെടുത്ത് ആർഎസ്എസ് ഇന്ത്യയിൽ പ്രചരിപ്പിക്കുന്നു. തങ്ങളാണ് സ്വാതന്ത്ര്യ സമരം നടത്തി എന്നാണ് ആർഎസ്എസ് പറയാൻ ശ്രമിക്കുന്നത്.തങ്ങൾ ആഗ്രഹിക്കുന്ന കാര്യമേ നടക്കാവു എന്നാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്. ഈ ആർഎസ്എസിനെയാണ് ബിജെപിയുടെ അണികൾ പറയുന്നതിനേക്കൾ ഗവർണർ പുകഴ്ത്തി പറയുന്നത്.
ഏത് വർഗീയതയും നാടിന് ആപത്താണ്. വ്യക്തിപരമായ പല ആശയങ്ങളുമുണ്ടാകാം പക്ഷെ ചരിത്രം ഉൾക്കൊള്ളാൻ ഗവർണർ തയ്യാറാകണം. കേരളത്തിൽ ജനങ്ങളെ കയ്യൂക്ക് കൊണ്ട് ഏതെങ്കിലും പക്ഷത്ത് ആക്കാം എന്ന് ധരിക്കരുത്. ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രീയ ആഭിമുഖ്യമുണ്ടാകാം. ഗവർണർ പദവിയിലിരുന്ന് ആ രാഷ്ട്രീയം പറയരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. ഗവർണറുടെ വാർത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടപോലെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബാലിശമായ വാദങ്ങളാണ് ഗവർണർ ഉയർത്തിയത്. രണ്ട് ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള കത്ത് പുറത്തുവിട്ട കേരള ഗവർണർ ഇന്ത്യൻ ഭരണഘടന ലംഘിച്ചു. ഇത് ഗൗരവമുള്ള വിഷയമാണെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.
ബി ജെ പി അജണ്ടകള്‍ നടപ്പാക്കാന്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നുവെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി ജെ പി ഇതര സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍മാര്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു. ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും സി പി ഐ എം ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.അതേസമയം ഗവര്‍ണര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു.കേരളത്തിലെ ജനങ്ങള്‍ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തതാണ്.ഗവര്‍ണറിലൂടെ അക്കൗണ്ട് തുറക്കാനാണ് ബിജെപി ശ്രമം.ഗവര്‍ണര്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം.സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുകയാണ് ഗവര്‍ണറെന്നും ബൃന്ദാ കാരാട്ട് പ്രതികരിച്ചു.