യു ഡി എഫിന്റെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോയിരിക്കുന്നു ഇനി ആരുമായും കൂട്ടുചേർന്നിട്ടു കാര്യമില്ല മുഖ്യമന്ത്രി

ആരുമായും കൂട്ട് കൂടാന്‍ തയ്യാറായിട്ടും കാര്യമില്ല. കാരണം യു ഡി എഫിന്റെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോയിരിക്കുന്നു-പിണറായി വിജയന്‍ പറഞ്ഞു.

0

കൊച്ചി | യുഡിഎഫ് ആരുമായും കൂട്ട് കൂടാന്‍ തയ്യാറായിട്ടും കാര്യമില്ലെന്നും യു ഡി എഫിന്റെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ . തൃക്കാക്കരയില്‍ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ യുഡിഎഫ് കുമ്മനത്തിന്റെ സഹായം തേടിയതുകൊണ്ട് കാര്യമില്ല, ആരുമായും കൂട്ട് കൂടാന്‍ തയ്യാറായിട്ടും കാര്യമില്ല. കാരണം യു ഡി എഫിന്റെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോയിരിക്കുന്നു-പിണറായി വിജയന്‍ പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടത്തിനുള്ള നീക്കം ഗൗരവതരമെന്ന് മുഖ്യമന്ത്രി കണ്‍വെന്‍ഷനില്‍ പറഞ്ഞു. വോട്ട് കച്ചവടത്തിന്റെ സ്വാദറിഞ്ഞ ഒരുപാട് ബി ജെ പി നേതാക്കള്‍ ഉണ്ട്.. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ഇത്തരത്തിലുള്ള സമാന നീക്കം നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി യുമായി ഒത്തുകളിക്കാന്‍ കോണ്‍ഗ്രസ് കേരളത്തിലും പലതവണ തയ്യാറായി എന്നാല്‍ ഇതൊക്കെ താത്ക്കാലിക ലാഭമാണ് ലക്ഷ്യംവെക്കുന്നത് ബിജെപി കോണ്‍ഗ്രസ് ഒത്തുകളി ഇപ്പോഴും തുടരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതു പക്ഷത്തിനെതിരെ സകല വലതുപക്ഷ ശക്തികളും ഒന്നിച്ച തെരഞ്ഞെടുപ്പായിരുന്നു 2021 ലേത്,എന്നാല്‍ ജനങ്ങള്‍ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിധിയെഴുതി അങ്ങനെയാണ് 99 സീറ്റോടെ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ഉടന്‍ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുമെന്നും അദ്ദേഹം വേദിയില്‍ പറഞ്ഞു.
അതേസമയം, രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഉള്ള ആക്രമണങ്ങള്‍ പല രീതിയില്‍ നടക്കുന്നുവെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് വളരെ കൂടുതല്‍ പ്രാധാന്യമുണ്ട്. രാജ്യത്ത് സുരക്ഷിത ബോധം കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ വിവിധ ചേരികളില്‍ ആക്കാനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ശ്രമം. ഒരു വിഭാഗത്തിന് നേരെ ഉള്ള ആക്രമണം കൂടുന്നു. ചില ആരാധനാലയങ്ങള്‍ മാറ്റിയെടുക്കാനുള്ള നീക്കങ്ങള്‍ ഉണ്ടാകുന്നു. എല്ലാത്തിനും പിന്നില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ്. രാജ്യത്തിന്റെ പരമോന്നത കോടതി വ്യക്തത വരുത്തിയ കര്യങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന രീതി കാണുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇവര്‍ക്ക് എല്ലാ ഒത്താശയും ചെയ്യുകയാണെന്നും രാജ്യത്തിന്റെ സ്വസ്ഥത തകര്‍ക്കാന്‍, സംഘ്പരിവാര്‍ അജണ്ട നടപ്പിലാക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മത നിരപേക്ഷത തകര്‍ക്കാന്‍ ഉള്ള ശ്രമങ്ങളെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് നേരെ ഉള്ള ആക്രമണങ്ങൾ പല രീതിയിൽ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃക്കാക്കരയിൽ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് വളരെ കൂടുതൽ പ്രാധാന്യമുണ്ട്. രാജ്യത്ത് സുരക്ഷിത ബോധം കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ വിവിധ ചേരികളിൽ ആക്കാനാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമം. ഒരു വിഭാഗത്തിന് നേരെ ഉള്ള ആക്രമണം കൂടുന്നു. ചില ആരാധനാലയങ്ങൾ മാറ്റിയെടുക്കാനുള്ള നീക്കങ്ങൾ ഉണ്ടാകുന്നു. എല്ലാത്തിനും പിന്നിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ്. രാജ്യത്തിന്റെ പരമോന്നത കോടതി വ്യക്തത വരുത്തിയ കര്യങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്ന രീതി കാണുന്നു. കേന്ദ്ര സർക്കാർ ഇവർക്ക് എല്ലാ ഒത്താശയും ചെയ്യുകയാണെന്നും രാജ്യത്തിന്റെ സ്വസ്ഥത തകർക്കാൻ, സംഘ്പരിവാർ അജണ്ട നടപ്പിലാക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മത നിരപേക്ഷത തകർക്കാൻ ഉള്ള ശ്രമങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പല ഘട്ടങ്ങളിലും കേരളത്തിൽ കോൺഗ്രസ്, ബിജെപിയുമായി ഒത്തുകളിച്ചുവെന്നത് നാടിന് ബോധ്യമായ കാര്യമാണെന്ന് പിണറായി വിജയൻ പറഞ്ഞു. അത് ഇപ്പോഴും നടക്കുന്നു. ഇവിടെ ഉപതെരഞ്ഞെടുപ്പ് ബിജെപി എങ്ങനെ കാണുന്നുവെന്ന് ഗൗരവമായി ആലോചിക്കണം. പഴയ രീതിയിലുള്ള വോട്ട് കച്ചവടത്തിന്റെ സ്വാദ് അറിഞ്ഞ ബിജെപി നേതാക്കളും ഉണ്ട്. നാല് വോട്ടിനും ചില്ലറ സീറ്റിനും വേണ്ടി യുഡിഎഫ് ഇവരെ കൂടെ കൂട്ടിയിട്ടുണ്ട്. അത് ഈ ഉപതെരഞ്ഞെടുപ്പിലും കാണുന്നുണ്ട്. 2016ൽ എൽഡിഎഫ് പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാൻ സർക്കാർ സജ്ജമായി. അതിൽ രാഷ്ട്രീയ വേർതിരിവ് കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2021ലെ ജനങ്ങളുടെ വിലയിരുത്തൽ ഇപ്പൊൾ ദുർബോധനപ്പെടുത്താൻ ശ്രമം നടത്തുകയാണ് പ്രതിപക്ഷം. യുഡിഎഫും ബിജെപിയും അടക്കമുള്ള വലതുപക്ഷ ശക്തികൾ അതിനായി ഒന്നിച്ച് അണിനിരക്കുന്നു. ചില മാധ്യമങ്ങളും അതിന് കൂട്ട് നിൽക്കുന്നു. പക്ഷേ ജനം അത് തള്ളിയാണ് തെരഞ്ഞെടുപ്പിൽ വിധി എഴുതിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

-