സിഎജി റിപ്പോർട്ട് വസ്തുതകള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി
പൊലീസിലെ ചട്ടലംഘനത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ഡി.ജി.പിയുടെ ചട്ടലംഘനം സര്‍ക്കാരിന്റെ അറിവോടെയെന്നതാണ് പുതിയ തെളിവുകൾ സൂചിപ്പിക്കുന്നത്‍.
തിരുവനതപുരം :സിഎജി റിപ്പോര്‍ട്ടിലെ പൊലീസിനെതിരായ പരാമര്‍ശങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍. ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വസ്തുതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം.
അതിനിടെ പൊലീസിലെ ചട്ടലംഘനത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ഡി.ജി.പിയുടെ ചട്ടലംഘനം സര്‍ക്കാരിന്റെ അറിവോടെയെന്നതാണ് പുതിയ തെളിവുകൾ സൂചിപ്പിക്കുന്നത്‍. പൊലീസിലേക്ക് സ്പെക്ട്രം അനലൈസര്‍ വാങ്ങിയതും ടെന്‍ഡറില്ലാതെയാണ്. 27 ലക്ഷം രൂപയുടെ കരാര്‍ ഡി.ജി.പി സ്വന്തം നിലയില്‍ സ്വകാര്യ സ്ഥാപനത്തിന് നല്‍കി