അധിനിവേശം സാംസ്‌കാരികരംഗത്തുകൂടിയും കടന്നുവരും: മുഖ്യമന്ത്രി

സാംസ്‌കാരിക, സാഹിത്യമേഖലകളിലുള്ളവർക്ക് ഇതിനെതിരെ പങ്കുവഹിക്കാനാകും. മുന്നോട്ടുപോകുന്ന സമൂഹത്തിനെ പിന്നോട്ടുവലിച്ചുകൊണ്ടുപോകാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

0

തിരുവനന്തപുരം :അധിനിവേശം സാമ്പത്തികരംഗത്തുകൂടിമാത്രമല്ല, സാംസ്‌കാരികരംഗത്തുകൂടിയും കടന്നുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാംസ്‌കാരിക, സാഹിത്യമേഖലകളിലുള്ളവർക്ക് ഇതിനെതിരെ പങ്കുവഹിക്കാനാകും. മുന്നോട്ടുപോകുന്ന സമൂഹത്തിനെ പിന്നോട്ടുവലിച്ചുകൊണ്ടുപോകാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജോസഫ് മുണ്ടശ്ശേരി പുരസ്‌കാരം പ്രമുഖകവി കെ. സച്ചിദാനന്ദന് നൽകി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുണ്ടശ്ശേരിയും സച്ചിദാനന്ദനും അക്കാദമിക് രംഗത്തും സാംസ്‌കാരികരംഗത്തും സമാനതകളുള്ളവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോ. പി. സോമൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അഖിലേന്ത്യ പുരോഗമനസാഹിത്യചരിത്രം എന്ന പുസ്തകം മുഖ്യമന്ത്രി സംവിധായകനും കെഎസ്എഫ്ഡിസി ചെയർമാനുമായ ഷാജി എൻ.കരുണിനു നൽകി പ്രകാശനം ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ, ഡോ. എസ്. രാജശേഖരൻ, ഡോ. പി. സോമൻ, വി.എസ്. ബിന്ദു തുടങ്ങിയവർ സംസാരിച്ചു.

You might also like

-