പെട്ടിമുടി ദുരന്തം മരണം സംഖ്യ 26ആയി ഇന്ന് 8 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു തിരച്ചിൽ താത്കാലികമായി നിർത്തി
17 പേരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം രാജമലയിലെ പൊതു ശാസനത്തിൽ സംസ്കരിച്ചു .
മൂന്നാർ : പെട്ടിമുടി ദുന്തത്തിൽ മരിച്ച 8 പേരുടെ മൃദേഹങ്ങൾ കുടി കണ്ടെത്തി ഇതോടെ മരണസംഖ്യ 26 ആയി ഇന്നലെ 17 പേരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനായിരുന്നു ഇന്ന് രാവിലെ പത്തുമണിയോടെ അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയുണ്ടായി .
ഉച്ചയോടെയാണന് 3 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയുണ്ടായി . രാവിലെ മഴ കുറവായതിനാൽ തെരച്ചിൽ ദ്രുതഗതിയിൽ നടന്നിരുന്നു ഉച്ചക്ക് ശേഷം പ്രദേശത്തു വീണ്ടും മഴ പെയ്യാൻ ആരംഭിച്ചു ഇതോടെ തിരച്ചലിന് ബുദ്ധിമുട്ട് നേരിട്ടു . മന്ത്രി എം എം മാണിയുടെ നേതൃത്തിലാണ് ദുരന്ത നിവാരണ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്
ഇന്നലെ കണ്ടെത്തിയ 17 പേരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം രാജമലയിലെ പൊതു ശാസനത്തിൽ സംസ്കരിച്ചു . രണ്ടു കുഴികളിലായാണ് 17 പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചത് . രണ്ടു മണിയോടെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ രാജമലയിൽ എത്തിച്ചു സംസ്കരിക്കുകയായിരുന്നു
അതേസമയം പെട്ടിമുടി ദുരന്തത്തിൽ മരിച്ച തോട്ടം ഓരോ തൊഴിലാളികളുടെ ആശ്രിതർക്കും അഞ്ചുലക്ഷം രൂപ ധനസഹായം കെ ഡി എച് പി കമ്പനി പ്രഖ്യപിച്ചു. നാലു ലയങ്ങളിലായി 83 തോട്ടം തൊഴിലാളികളനാണ് .പെട്ടിമുടി എസ്റ്റേറ്റ് ലയങ്ങളിൽ താമസിച്ചിരുന്നത്
ദുരന്തത്തിൽ 12 പേര്‍ രക്ഷപ്പെട്ടു. ബാക്കിയുള്ളവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുന്നു.
ലയങ്ങളിൽ നിന്നും 2 കിലോമീറ്റെർ മുകളിൽലാണ് മലയിടിച്ചിന്റെ പ്രഭവകേന്ദ്രം .മലമുകളിൽ ഇടമലമക്കുടി പരപ്പയർകുടി ലേക്ക് പോകുന്നു റോഡിന് സമീപം ഒഴുകുന്ന തോടിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഗതിമാറി തോടൊഴുകി ഒഴി മലമുകളിൽ വെള്ളക്കെട്ടായിമാറുകയും പാറക്ക് മുകളിലെ ആഴമില്ലാത്ത മണ്ണും കല്ലും ഉൾപ്പെടെ താഴേക്ക് പതിക്കുകയായിരുന്നു മലമുകളിൽ ഉള്ള രണ്ടു ലങ്ങളുടെ സമീപം വരെ രണ്ടായി ഒഴികിയെത്തിയ മലവെള്ളവും മണ്ണും ഇവിടെനിന്നു ഒന്നായി ഒഴുകി താഴ്ഭാഗത്തുണ്ടായിരുന്നു . നാലു ലയ സമുച്ചയങ്ങൾക്ക് മുകളിൽ പതിക്കുകയായിരുന്നു . മുകൾ ഭാഗത്ത് ഒരു ചെറിയ പ്രദേശത്തു രൂപം കൊണ്ട മണ്ണിടിച്ചിൽ താഴ്ഭാഗത്തെത്തിയെപ്പോഴേക്കും വലിയ വിസ്തൃതിയിപ്രാപിക്കുകയായിരുന്നു.ഏകദേശം നൂറേക്കറോളം സ്ഥലം മണ്ണിടിച്ചലിൽ താഴ്‌ഭാത്തേക്ക് ഒളിച്ചിറങ്ങിയിട്ടുണ്ട് .