പെട്ടിമുടി ദുരന്തം15 മൃതദേഹം കണ്ടെടുത്തു 66 പേരെ കാണാനില്ല .മണ്ണിനടിയിൽ പെട്ടതായി വിവരം

മണ്ണിനടിയിൽ 66 പേരെങ്കിലും കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം . കെ ഡി എച് പി കമ്പനിയുടെ തോട്ടം

0

 

 

 

 

 

 

 

 

 

 

ഇടുക്കി മൂന്നാറിലെ രാജമലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ15 പേർ മരിച്ചതായി ജില്ലാ ഭരണകൂടം. ഇവരുടെ മൃതദേഹം ലഭിച്ചതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.66 ആറുപേരെ കാണാനില്ല പ്രദേശത്തു രക്ഷാപ്രവർത്തനം തുടരുകയാണയാണ് 16 പേരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചതില്‍ നാലുപേരുടെ നിലഗുരുതരമാണ്മണ്ണിനടിയിൽ പെട്ട ഒരു ലയത്തിൽ മാത്രമാണ് തെരച്ചിൽ നടന്നിട്ടുള്ളൂ മറ്റു ലയങ്ങൾ പൂർണമായും മണ്ണിനടിയിലാണ് പ്രദേശത്തു മഴ ശ്കതമായി പെയ്യുന്നതിനാൽ തെരച്ചിലിനും താമസം നേരിടുകയാണ്   83 പേരാണ് ലയങ്ങളിൽ താമസിക്കുന്നത്  ഇന്നലെ രാത്രി പത്തുമണിക്ക് ശേഷമാണ് ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവിനാണ് അപകടമുണ്ടായത്, ലയങ്ങൾ പൂർണമായി തകർന്നു ചില ലയങ്ങളുടെ മുകൾ ഭാഗം മാത്രമാണ് മണ്ണിനു മുകളിൽ കാണാൻകഴിയുക മലമുകളിൽനിന്ന് വലിയ പറയടക്കം കെട്ടിടങ്ങൾക്ക് മേൽ പതിച്ചിട്ടുണ്ട് .

മണ്ണിനടിയിൽ 66 പേരെങ്കിലും കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം . കെ ഡി എച് പി കമ്പനിയുടെ തോട്ടം തൊഴിലാളികൾ മാത്രമാണ് ഇവിടെ താമസിക്കുന്നത് . മഴ ശ്കതി പ്രാപിച്ച ശേഷം വൈദുതി ബന്ധം അപ്പാടെ താറുമാറായിരുന്നു മൊബൈൽ ഫോൺ ടവർ താറുമാറായതിനാൽ ടെലിഫോൺ ബന്ധവും താറാമുമാരായി ദുരന്തമായുണ്ടായ ശേഷം അകടത്തിൽനിന്നു രക്ഷപെട്ട ആളുകളിൽ ചിലർ അടുത്തുള്ള എസ്റേറ്റുകളിൽ എത്തി വിവരം അറിയിച്ചതിനെത്തുടര്ന്നാണ്. ദുരന്തം പുറം ലോകം അറിയുന്നത് .ഇപ്പോൾ നാലു ജെ സി ബി കൽ ഉപയോഗിച്ച് മണ്ണ് നിക്കുന്നുണ്ട് . പ്രദേശത്തു.ഇപ്പോഴു ശ്കതമായ മഴയാണ്. ബി എസ് എൻ എൽ താത്കാലികമായി ടവർ സ്ഥാപിച്ചു വാർത്താവിനിമയ ബന്ധം പുനസ്ഥാപിച്ചു കൂടുതൽ വാഹനങ്ങൾ രക്ഷാപ്രവർത്തങ്ങൾക്ക് തടസ്സമായതിനാൽ രാജമലവരെയാണ് എപ്പോൾ വാഹങ്ങൾ കയറ്റിവിടുന്നൊള്ളു

തകർന്ന പെരിയവര പാലത്തിന് നടുവിൽ ജെസിബി ഉപയോഗിച്ച് മണ്ണിട്ട് താൽക്കാലികമായി അപ്രോച്ച് റോഡ് നിർമ്മിച്ചാണ് ഗതാഗതം .പുനഃസ്ഥാപിച്ചത് .ദേശീയ ദുരന്തപ്രതികരണസേനയെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

You might also like

-