പെട്ടിമുടി തിരച്ചിലിലാണ് 15 സംഘം കണ്ടെത്താനുള്ളത് 5 പേരെ കുടി
പെട്ടിമുടി പുഴയില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള ഗ്രാവല്‍ ബാങ്ക്, പതിനാല് കിലോമീറ്റര്‍ താഴെ പൂതക്കുഴി തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍
മൂന്നാർ :പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലിന് പതിനഞ്ചംഗ സംഘത്തെ നിയോഗിച്ചു. ഉള്‍വനത്തിലും പെട്ടിമുടിയാറിന്റെ കുത്തൊഴുക്കിലും അതിസാഹസികമായ തിരച്ചിലിന് പുതിയ സംഘം നേതൃത്വം നല്‍കുന്നു. ഇനി അഞ്ചുപേരെക്കൂടിയാണ് കണ്ടെത്താനുള്ളത്.പെട്ടിമുടി പുഴയില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള ഗ്രാവല്‍ ബാങ്ക്, പതിനാല് കിലോമീറ്റര്‍ താഴെ പൂതക്കുഴി തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍.വിവിധ സേനകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് 15 അംഗ സംഘത്തിലുള്ളത്.ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ തിരച്ചിൽ സംഘത്തിന് നേതൃത്തം നൽകി കുടെയുണ്ടാകും
ഉരുള്‍പൊട്ടിതകര്‍ന്ന പെട്ടിമുടിയില്‍നിന്നും 65 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. പെട്ടിമുടിയാറില്‍നിന്ന് 14 കിലോമീറ്റർ അകലെയുള്ള പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് ഏറ്റവുമൊടുവില്‍ മൃതദേഹം ലഭിച്ചത്. എന്നാൽ ഇവിടെ കടുവയെ കണ്ട സാഹചര്യത്തിൽ തിരച്ചിൽ രണ്ട് ദിവസം നിര്‍ത്തിവെച്ചിരുന്നു. ദുരന്തഭൂമിയിൽ നാല് ഘട്ടങ്ങളിലായി നടത്തിയ തെരച്ചിൽ പൂർത്തിയായിരുന്നു. ഒരുതവണകൂടി ലയങ്ങള്‍ ഉണ്ടായിരുന്ന പ്രദേശത്ത് ആഴത്തിൽ തിരച്ചിൽ നടത്തും. വനത്തിലെ തെരച്ചിലിന് വനവകുപ്പിന്റെ സഹായവും സംഘത്തിനുണ്ടാകും