പെട്ടിമുടി ദുരന്തം: രണ്ടു മൃതദേഹം കൂടി കണ്ടെത്തി ദുരന്തത്തിൽ പെട്ട 52 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി
രാജമല പെട്ടിമുടി ദുരന്തമേഖലയില്‍ നിന്നും ഇന്ന് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.
ഇടുക്കി: രാജമല പെട്ടിമുടി ദുരന്തമേഖലയില്‍ നിന്നും ഇന്ന് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. അപകടത്തിൽ പെട്ട 52 പേരുടെ മൃതദേഹം കഴിഞ്ഞ അഞ്ചു ദിവസ്സങ്ങളായി നടത്തിയ തിരച്ചിലിൽ ലഭിച്ചത് . കണ്ണന്‍ദേവന്‍ കമ്പനി നല്‍കിയ കണക്ക് അനുസരിച്ച് ഇനി19പേരെക്കൂടി കണ്ടെത്താനുണ്ട് .ആദ്യ ദിനത്തില്‍ 12 പേരെ രക്ഷപെടുത്തിയിരുന്നു.
16 കിലോമീറ്റര്‍ ചുറ്റളിവിലാണ് പരിശോധന നടക്കുന്നത്. തിങ്കളാഴ്ച ലഭിച്ച ആറ് മൃതദേഹങ്ങളും ദുരന്തപ്രദേശത്തുനിന്ന് ഒന്നര കിലോമീറ്റര്‍ അകലെ നിന്നാണ് ലഭിച്ചത്. പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ ഇവിടെ തടഞ്ഞ് നില്‍ക്കുകയായിരുന്നു.
പ്രത്യേകം രൂപീകരിച്ച ടീമുകളാണ് ഇവ കണ്ടെത്തിയത്. ദുരന്തസ്ഥലത്ത് നാല് ടീമുകളാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍, എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവരാണുള്ളത്. സ്‌കൂബ ഡൈവിങ് ടീമും ഇവരോടൊപ്പമുണ്ട്