പെട്ടിമുടി ദുരന്തം ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി മരണസംഖ്യ 49 ആയി
സമീപത്തെ പുഴയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്
മൂന്നാർ : മണ്ണിടിച്ചാൽ ഉണ്ടായ പെട്ടിമുടിയിൽ ഇന്ന് നടത്തിയ തെരച്ചിലിൽ 6 പേരുടെ മൃതദേഹങ്ങൾ കുടി കണ്ടെത്തി ഇതോടെ ദുരന്തത്തിൽ മരിച്ച 49പേരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനായി .സമീപത്തെ പുഴയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്ന് 6 പേരുടെ മൃത ദേഹമാണ് കണ്ടെത്തിയത് പ്രതികൂലമായ കാലാവസ്ഥ തിരച്ചിലിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചു. എന്നാൽ, കേരള പൊലീസിന്റെ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് മൃതദേഹങ്ങളുള്ള സ്ഥലമാണ് കണ്ടെത്തിയത് ഡോഗ് സ്‌ക്വാഡിലെ മായക്കും ഡോണയ്ക്ക് മണത്തറിഞ്ഞു മൃതദേഹം എളുപ്പത്തിൽ കണ്ടെത്താൻ രക്ഷപ്രവർത്തകരെ സഹായിക്കുന്നത്
അതേസമയം ദുരന്തനിവാരണ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിനും ദേവികുളം എം എൽ എ യുടെ നേതൃത്തത്തിൽ ദുരിതാശ്വസപ്രവർത്തകർ യോഗം ചേർന്ന് തിരച്ചിൽ രണ്ടിടങ്ങൾ കേന്ദ്രികരിക്കാൻ യോഗം തിരുമാനിച്ചു
അപകടത്തിൽപെട്ട കൂടുതൽ ആളുകൾ ഒഴുക്കിൽ പെട്ടതായി കരുതുന്നതിനാൽ പുഴ കേന്ദ്രികരിച്ചു തിരച്ചിൽ നടത്താൻ പ്രത്യക സംഘത്തെ നിയോഗിച്ചിട്ടുണ്ട് . പ്രദേശത്ത് രക്ഷപ്രവർത്തങ്ങൾക്ക് എത്തിയിട്ടുള്ള അഗ്നിശമന സേനയുടെ പ്രത്യക സംഘത്തെ പുഴയിൽ തിരച്ചിലിനായി നിയോഗിക്കും . ഇവർക്കൊപ്പവും ദുരന്ത നിവാരണ പ്രവർത്തങ്ങളിൽ വൈവിധ്യമുള്ള ഡോഗ് സ്‌കോഡും ചേരും . ഇന്നലെ നടത്തിയ തിരച്ചലിൽ എട്ടു മൃതദേഹങ്ങൾ കണ്ടെത്തിയത് . നദിയിൽ നിന്നായിരുന്നു കൂടുതൽ പേര് ഒഴുക്കിൽ പെടാനുള്ള സാധ്യത മനസ്സിലാക്കിയാണ് ഇന്ന് നദിയിൽ തിരച്ചിൽ നടത്താൻ പ്രത്യക സംഘത്തെ നിയോഗിച്ചിട്ടുള്ളത്
തൃശൂർ പൊലീസ് അക്കാദമിയിൽ നിന്നാണ്ഡോഗ് സ്‌ക്വാഡിലെ മായയും ഡോണയയും എത്തിച്ചത്. മണ്ണിനടിയിലുള്ള മൃതദേഹങ്ങൾ കണ്ടെത്താൻ പരിശീലനം ലഭിച്ച, കെടാവർ പേരിലറിയപ്പെടുന്ന ബെൽജിയം മെലനോയിസ് ഇനത്തിൽപ്പെട്ട നായയാണ് മായ. മണ്ണിനടിയിലെ ജീവനുകളുടെ സാന്നിധ്യം കണ്ടെത്താൻ പരിശീലനം നേടിയ ലാബ്രഡോർ ഇനത്തിലുള്ള നായയാണ് ഡോണ. മായ പഞ്ചാബിൽ നിന്ന് കേരള പൊലീസിലെത്തിയിട്ട് നാലുമാസമേ ആയിട്ടുള്ളൂ. ഇതിന്റെ പരിശീലനകാലം പൂർത്തിയായിട്ടില്ല. ഇന്ത്യയിൽത്തന്നെ ദുരന്തമുഖത്ത് ആദ്യമായാണ് ഇത്തരമൊരു പരിശോധനയെന്ന് പരിശീലകർ പറയുന്നു