കരിപ്പൂർ വിമാന അപകടം പോലീസിന്റെ പ്രത്യക സംഘം അന്വേഷിക്കും

മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസന്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. പെരിന്തല്‍മണ്ണ എ.എസ്. പി ഹേമലത, ഇന്‍സ്പെക്ടര്‍മാരായ ഷിബു, കെ.എം ബിജു, സുനീഷ് പി. തങ്കച്ചന്‍, തുടങ്ങിയവരും സൈബര്‍ സെല്‍ അംഗങ്ങളും ടീമില്‍ അംഗങ്ങളാണ്.

0

കോഴിക്കോട് : എയര്‍ ഇന്ത്യാ വിമാനം അപകടത്തിൽ പെട്ട് 18 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി പൊലീസിന്റെ നേതൃത്വത്തില്‍ സംഘം രൂപവത്കരിച്ചു. മലപ്പുറം അഡീഷനല്‍ എസ്.പി. ജി. സാബു വിന്റെ നേതൃത്വത്തില്‍ 30 അംഗ ടീമാണ് രൂപീകരിച്ചത്. മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസന്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. പെരിന്തല്‍മണ്ണ എ.എസ്. പി ഹേമലത, ഇന്‍സ്പെക്ടര്‍മാരായ ഷിബു, കെ.എം ബിജു, സുനീഷ് പി. തങ്കച്ചന്‍, തുടങ്ങിയവരും സൈബര്‍ സെല്‍ അംഗങ്ങളും ടീമില്‍ അംഗങ്ങളാണ്.

ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെടുന്നത്. നാല് കുട്ടികളുള്‍പ്പടെ 18 പേരാണ് മരിച്ചത്. അതില്‍ രണ്ടുപേര്‍ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരായിരുന്നു.നിലവില്‍ 115 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തുടരുന്നത്. അതില്‍ 14 പേരുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവര്‍ ചികിത്സ തുടരുന്നത്. 57 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം വിവിധ ആശുപത്രികളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

You might also like

-