പെട്രോള്‍-ഡീസല്‍ വില പെട്രോളിയം കമ്പനികളുടെ തീവെട്ടിക്കൊള്ള

0

ഡൽഹി: സ്വകാര്യ വത്കരണത്തെ തുടർന്ന് പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയത്രണം കമ്പനികൾക്ക് തീറെഴുതിയതോടെയാണ് രാജ്യത്തു പെട്രോൾ വില ക്രമാതീതമായി ഉയർന്നത് .കര്‍ണാടക തെരഞ്ഞെടുപ്പ് ക‍ഴിഞ്ഞതിന് പിന്നാലെ രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കുതിച്ചുയരുകയാണ്.വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എല്ലാ രാതിയിലും ശ്രമിക്കുന്നുണ്ടെന്ന്കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ പറയുന്നുണ്ടെങ്കിലും വിലകുറക്കാൻ പെട്രോളിയം കമ്പനികൾ തയ്യാറായിട്ടില്ല .രാജ്യത്ത് ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തി ക്രമാതീതമായി തുടരുമ്പോഴും മറ്റു രാജ്യങ്ങളുടെ പെട്രോൾ വില എന്താണെന്ന് പരിശോധിക്കപ്പെടേണ്ടതാണ്.

വെനസ്വേലയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഈടാക്കുന്നത് 0.68 രൂപ
ഇറാനിന്‍ 20.43 രൂപ
സുഡാനില്‍ 22.67 രൂപ
കുവൈറ്റ് 23.83 രൂപ
അല്‍ജീരിയ 24.51 രൂപ
പാകിസ്ഥാന്‍ 51.68
ഡെന്‍മാര്‍ക്ക് 132 രൂപ
നെതര്‍ലന്‍റ് 134.06
നോര്‍വേ 139.48
ഹോങ്കോങ് 145
ഐലന്‍റ് 145

നമ്മുടെ അയല്‍ രാജ്യമായ പാകിസ്ഥാനില്‍ പെട്രോള്‍ വില താരതമ്യേന കുറവാണെന്ന കാര്യം ശ്രദ്ധിക്കണം. 167 രാജ്യങ്ങളില്‍ പെട്രോള്‍ വില ഏറ്റവും കുറവുള്ളതില്‍ 32 മതാണ് പാകിസ്ഥാന്‍റെ സ്ഥാനം. മെയ് ആദ്യ വാരം ഇത് 39 ആയിരുന്നു.

ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തി നില്‍ക്കുന്നത്. കര്‍ണാടക തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രത്തിന് വില വര്‍ധിപ്പിക്കാതെ നിയന്ത്രിച്ച് നിര്‍ത്താന്‍ ക‍ഴിഞ്ഞെങ്കില്‍ പിന്നീടും അത് സാധ്യമായിരുന്നു.

എന്നാല്‍ എക്സൈസ് ഡ്യൂട്ടി കുറക്കാന്‍ കേന്ദ്രം തയ്യാറായില്ല.ജനങ്ങളുടെ വയറ്റത്തടിച്ചുകൊണ്ടുള്ള ഈ വില വര്‍ധനവിന് എന്തുകൊണ്ട് മോദി സര്‍ക്കാര്‍ പരിഹാരം കാണുന്നില്ല എന്ന ചോദ്യമാണ് ഉയരുന്നത്.

You might also like

-