” പരിസ്ഥിതി ചുങ്കം’ പിരിക്കാനുള്ള ഭൂനിയമ ഭേദഗതിയെ ജനങ്ങൾ ചെറുക്കണമെന്ന് അതിജീവന പോരാട്ടവേദി

"2023 ലെകേരളം സർക്കാർ ഭൂ നിയമ ഭേദഗതി" ഒപ്പിടരുത് എന്നല്ല മറിച്ച്‌ ബില്ലിലെ ജനവിരുദ്ധതയും ഭരണഘടനാ വിരുദ്ധവും ചുണ്ടികാണിക്കുകയും ചെയ്തതിനൊപ്പം അപാകതകൾ പരിഹരിച്ച് നിയമ ഭേദഗതി കുറ്റമറ്റതാക്കണം എന്നാണ് ഗവർണർക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത് .ഈ നിവേദനം ചൂണ്ടിക്കാട്ടി നിവേദനം നൽകിയ സംഘടനയ്ക്ക് എതിരെയും ജനവിരുദ്ധ ഉത്തരവ് ന്യായികരിച്ചും ഇടതു പാർട്ടികൾ രംഗത്തു വരുന്നതിലേ നിഗൂഢത ചോദ്യം ചെയ്യപ്പെടേണ്ടതാണ്

0

ഇടുക്കി ,അടിമാലി |മലയോരമേഖലയിലെജനതയോട് ഇടതുപക്ഷ സർക്കാർ തുടരുന്ന ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് അതിജീവനപോരാട്ടവേദി ആവശ്യപ്പെട്ടു
സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾ ചൂണ്ടിക്കാണിക്കുകയും ഭരണഘടനാവിരുദ്ധമായ ഉത്തരവുകൾ നിയമ പരമായി കോടതികളിൽ ചോദ്യം ചെയ്യുകയും ചെയ്യുന്ന സംഘടനകളെ സമൂഹ മദ്ധ്യത്തിൽ ആക്ഷേപിക്കുന്ന നടപടികളിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി നേതൃത്വം പിൻതിരിയണം.
അതിജീവന പോരാട്ടവേദി ഗവർണറോട് ആവശ്യപ്പെട്ടത് “2023 ലെ കേരളാ സർക്കാർ ഭൂ നിയമ ഭേദഗതി” ഒപ്പിടരുത് എന്നല്ല മറിച്ച്‌ ബില്ലിലെ ജനവിരുദ്ധതയും ഭരണഘടനാ വിരുദ്ധതയും ചുണ്ടികാണിക്കുകയും  അപാകതകൾ പരിഹരിച്ച് നിയമ ഭേദഗതി കുറ്റമറ്റതാക്കണം എന്നാണ് ഗവർണർക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത് .ഈ നിവേദനം ചൂണ്ടിക്കാട്ടി നിവേദനം നൽകിയ സംഘടനയ്ക്ക് എതിരെയും ജനവിരുദ്ധ ഉത്തരവ് ന്യായികരിച്ചും ഇടതു പാർട്ടികൾ രംഗത്തു വരുന്നതിലേ നിഗൂഢത ചോദ്യം ചെയ്യപ്പെടേണ്ടതാണ് .ഞങ്ങൾ ചട്ടം നിർമ്മിച്ചു എല്ലാം പരിഹരിക്കുമെന്ന് ഇടതു നേതാക്കൾ പറയുമ്പോഴും ചട്ടമെന്താണെന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിലൂടെ വെളിപ്പെടുത്തുകയുണ്ടായി :-

“ഇടുക്കി ജനത ജീവനോപാധിക്കായി നടത്തിയിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നിശ്ചിത അളവുവരെയുള്ളവയ്ക്ക് അപേക്ഷ ഫീസും ക്രമവല്‍ക്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കി ക്രമപ്പെടുത്താവുന്നതാണ്. അല്ലാത്തവയ്ക്ക് അപേക്ഷാ ഫീസിനും ക്രമവല്‍ക്കരിക്കുന്നതിനുള്ള ഫീസിനും പുറമെ സെസ്, വാര്‍ഷിക സെസ്, പരിസ്ഥിതി സംരക്ഷണത്തിനുള്ള ഗ്രീന്‍ ടാക്സ് എന്നിവ ഈടാക്കി ക്രമപ്പെടുത്തുന്ന കാര്യവും ആവശ്യമായ കൂടിയാലോചനകളോടെ തീരുമാനിക്കാവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍, ആശുപത്രികള്‍, പോലുള്ള പൊതു ആവശ്യങ്ങള്‍ക്കുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കാണുന്നത് പ്രത്യേകമായാണ്. പൊതു ആവശ്യങ്ങള്‍ക്കും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ളവയെയും വെവ്വേറെയായാണ് കാണുക. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള നിര്‍മ്മാണങ്ങളെ പ്രത്യേകമായി കണ്ടുകൊണ്ട് അതി ദീര്‍ഘമായ ചര്‍ച്ചകളിലൂടെ മാത്രമേ ചട്ടങ്ങള്‍ രൂപീകരിക്കുകയുള്ളൂ”_മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽനിന്നും തന്നെ വ്യക്തമാണ് നിയമ ഭേദഗതിയിലൂടെ എൽ എ പട്ടയ ഉടമകളിൽ നിന്നും പണപിരിവാണ് ലക്ഷ്യമെന്ന് . സംസ്ഥാനത്തെ പട്ടയ ഉടമകളെ രണ്ടായിതിരിച്ചു നിർമ്മാണങ്ങൾക്ക് അനുമതി ഉള്ളതെന്നും . നിർമ്മാണങ്ങൾക്ക് വിലക്ക് ഉള്ളതെന്നും രണ്ടായി തിരിച്ചു ലാൻഡ് അസൈമെന്റ് പട്ടയ ഉടമകളെ രണ്ടാം തരം പൗരന്മാരാക്കിയും അവരിൽ നിന്നും വിവിധ തരത്തിൽ ചുങ്കം പിരിക്കാനുള്ള നീക്കം പൗരബോധമുള്ളവർ ഒറ്റകെട്ടായി തടയാൻ മുന്നോട്ടുവരണം .ഇടുക്കിയിലെയും മലയോരമേഖലയിലേയും ജനങ്ങൾ ഇത്തരത്തിൽ വിവേചനം നേരിടാൻ എന്താണ് കാരണമെന്നും അതിജീവന പോരാട്ടവേദി നേതാക്കൾ ചോദിച്ചു . ഭൂമി കൈവശം വക്കുന്നതിനും ഉപയോഗിക്കുന്നതിനും നിർമ്മാണം നടത്തുന്നതിനും സംസ്ഥാനത്ത് ഏകികൃത നിയമം വേണ്ടത് , പണപ്പിരിവും അഴിമതിയും ലക്ഷ്യമിട്ടുള്ള നിയമ നിർമ്മാണമല്ല വേണ്ടതെന്നും നേതാക്കൾ കുറ്റപ്പെടുത്തി .

സർക്കാരിന്റെ ഭരണഘടനാ വിരുദ്ധ ഉത്തരവുകൾക്കെതിരെ സുപ്രീംകോടതിയിൽ അടക്കം കേസുകൾ നടത്തി ഇടുക്കി ജനതയ്ക്ക് അനുകൂലമായി വിധികൾ സമ്പാദിച്ച അതിജീവന പോരാട്ട വേദി എന്ന സംഘടനയെയും പ്രവർത്തകരെയും തേജോവധം ചെയ്യുന്നത്തിലേക്ക് ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ മുഖ്യ രാഷ്ട്രീയം ചുരുങ്ങിയതിൽ ദൂരൂഹതയുണ്ട് .വനവൽക്കരണം ലക്ഷ്യമിട്ടുള്ള ഇത്തരം ആക്ഷേപങ്ങൾ ഇടുക്കിയിലെ ജനങ്ങൾ മുഖവിലയ്ക്കെടുക്കില്ല.

2006-2011 കാലഘട്ടത്തിൽ കേരളം ഭരിച്ച അച്യുതാനന്ദൻ സർക്കാരും 2016- മുതൽ കേരളം ഭരിക്കുന്ന പിണറായി സർക്കാരിലെ റവന്യൂ, വനം വകുപ്പുകളും മലയോര ജനതയ്ക്കെതിരെ മുപ്പതിലധികം എക്സിക്യൂട്ടീവ് ഉത്തരവുകൾ ഇറക്കിയിട്ടുണ്ട് അമരാവതിയിലും ചുരളി കീരിത്തോടിലും നടന്ന കുടിയിറക്കലുകൾക്കെതിരെ സമരം സംഘടിപ്പിക്കുകയും , മലയോര ജനതയ്ക്ക് ഒപ്പം നിന്ന് പ്രവർത്തിക്കുകയും ചെയ്ത എ കെ ജി ,കെ ആർ ഗൗരിയമ്മയെപോലുള്ള ജനനേതാക്കളുടെ ത്യഗോജ്വല സമരത്തെ ആധുനിക ഇടതുപക്ഷം വിസ്മരിക്കരുത്.
മലയോരത്തെ ജനങ്ങളുടെ നിലനിൽപ്പിനായി പ്രവർത്തിച്ച ജനകിയ നേതാക്കളെ നിങ്ങൾ മാനിക്കുനുണ്ടെങ്കിൽ. മലയോര ജനതക്കൊപ്പം നിന്ന് അന്തരാഷ്ട്ര ഗൂഢാലോചനയെ ചെറുക്കുകയാണ് വേണ്ടത്..കാർബൺ ഫണ്ടിനായി വനവൽക്കരണം ലക്ഷ്യമിട്ടു അന്താരാഷ്ട്ര നിബദ്ധനാകൾ സാധാരണ കർഷകരിൽ അടിച്ചേൽപ്പിക്കുകയും ആസൂത്രിത കുടിയിറക്കളുകൾക്ക് കൂട്ടുനിൽക്കുകയും ചെയ്യുന്നത് .മുതലാളിത്ത അജണ്ടയാണെന്നു ഇടതു നേതാക്കൾ തിരിച്ചറിയണം.

വിവിധ സംഘടനകളുടെ കൂട്ടായ്മയായ ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് ഗവർണറെ കണ്ട് നിവേദനം നൽകിയതും ജനദ്രോഹ ഉത്തരവുകൾക്കെതിരെ അതിജീവന പോരാട്ടവേദി കേസുകൾ നടത്തുന്നതും ജനദ്രോഹ ഉത്തരവുകൾ നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാരിന് തടസ്സമായിരിക്കുകയാണ്. ഈ ജനദ്രോഹ ഉത്തരവുകൾ നടപ്പിലാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ എതിർക്കാൻ കഴിയാത്തതിനാലാണ് കർഷക സംഘടനകൾക്കെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത് .
ഞങ്ങൾക്ക് ചില ചോദ്യങ്ങളാണ് ഇടതുപക്ഷ നേതാക്കളോട് ചോദിക്കാനുള്ളത് വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിൽ മറുപടി പറയുവാൻ ഇടതുപക്ഷ നേതൃത്വം തയ്യാറാണോ?
അതിജീവനപോരാട്ട വേദി ഉയർത്തുന്ന ചോദ്യങ്ങൾ ?
1. അഞ്ചുതരം കപ്പം നൽകി മലയോര ജനത തുടർന്ന് ജീവിക്കണം എന്ന്‌ മുഖ്യമന്ത്രി പറയുന്നതിനെ അനുകൂലിച്ച് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് തിരുവനന്തപുരത്തേക്ക് പ്രകടനം നടത്തണമോ?
2. മലയോര കർഷകരുടെ അവകാശങ്ങൾക്ക് വേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം കൊടുത്തു എന്ന്‌ അവകാശ പെടുന്ന ഇടതുപക്ഷം നേതൃത്വം കൊടുക്കുന്ന സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജനവിരുദ്ധ ഉത്തരവുകൾക്കെതിരെയും, ആസൂത്രിത കുടിയിറക്കലി നെതിരെയും, വനവൽക്കരണത്തിനെയും എതിർത്ത് മലയോര ജനതയ്ക്ക് ആശ്വാസം പകരുന്ന പല കോടതി വിധികളും സമ്പാദിച്ച അതിജീവന പോരാട്ട വേദി സർക്കാരിന് ഒപ്പം നിന്ന് ജനങ്ങൾക്ക് എതിരെ പ്രവർത്തിക്കണം എന്നാണോ ഇടതുപക്ഷം ആവശ്യപ്പെടുന്നത്?
3. രണ്ട് ലക്ഷത്തി പതിനയ്യായിരത്തി ഇരുന്നൂറ് സ്ക്വയർ ഫീറ്റ്( 210200 sq )വരെ ഇ എസ് എ പ്രദേശങ്ങളിൽ കെട്ടിടം നിർമ്മിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല എന്ന് പറഞ്ഞ ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ രാപകൽ സമരം സംഘടിപ്പിച്ച ഇടതുപക്ഷം ഭരണത്തിൽ ഏറിയപ്പോൾ 1500 സ്ക്വയർഫീറ്റ് മുകളിൽ വിസ്തൃതിയുള്ള കെട്ടിടം നിർമ്മിക്കാൻ പാടില്ല എന്ന് ഉത്തരവ് ഇറക്കി . ഇതിനെതിരെ നിലപാടെടുത്തതാണോ അതിജീവന പോരാട്ട വേദി മലയോര ജനതയോട് ചെയ്ത തെറ്റ്?
4. അതിജീവന പോരാട്ട വേദി കോടതിയിൽ ജനങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുകയാണെങ്കിൽ ജനങ്ങൾക്ക് അനുകൂലമായി സംസ്ഥാന സർക്കാരും ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളും ബഹു ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുള്ള അഫിഡവിറ്റ് പുറത്തുവിട്ട് ആത്മാർത്ഥത തെളിയിക്കുവാൻ നിങ്ങൾ തയ്യാറാണോ?
5. നിങ്ങൾ ആരോപിക്കുന്ന രീതിയിൽ രാജ്യത്തെ ഏതെങ്കിലും കോടതിയിൽ അതിജീവന പോരാട്ടവേദി നൽകിയിട്ടുള്ള ഹർജികളിൽ ഇടുക്കി ജനതയ്ക്കെതിരെയും വിനോദസഞ്ചാരമേഖലയ്ക്കെതിരെയും എന്തെങ്കിലും ഉത്തരവ് ഉണ്ട് എങ്കിൽ അതിന്റെ പകർപ്പ് പ്രസിദ്ധീകരിക്കാൻ തയ്യാറാണോ?
6. 22.08.2019-ൽ ഒന്നാം പിണറായി സർക്കാർ ഇറക്കിയ ഉത്തരവിലൂടെ ഭൂ പതിവ് ചട്ടലംഘനം ഇടുക്കി ജില്ലയിൽ നടപ്പിലാക്കിയ നിങ്ങൾ 60 വർഷമായി കാത്തിരിക്കുന്ന നിയമഭേദഗതി എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുവന്ന നിയമഭേദഗതിയിൽ സർക്കാരിന് കപ്പം കൊടുക്കാൻ ഉള്ള നിർദ്ദേശങ്ങൾ അല്ലാതെ മലയോര ജനതയ്ക്ക് അവരുടെ ഭൂമി സ്വതന്ത്രമായി ഉപാധികൾ ഇല്ലാതെ വിനിയോഗിക്കാൻ ഈ നിയമഭേദഗതിയിൽ എവിടെയാണ് അവകാശം നൽകുന്നത് എന്ന് വ്യക്തമാക്കുക?
7 .നിയമം ഭേദഗതി ചെയ്യണമെന്ന് പറയുന്ന ഏതെങ്കിലും കോടതി ഉത്തരവുകൾ പുറത്തു വിടാമോ?

8 . 2019ലെ സർവകക്ഷി യോഗ തീരുമാനം” ചട്ടം ഭേദഗതി ചെയ്യണമെന്നാണ്” എന്തുകൊണ്ടാണ് ഈ സത്യം മറച്ചുവയ്ക്കുന്നത് ?

മുൻകാലങ്ങളിൽ മലയോര ജനതയ്ക്ക് വേണ്ടി പോരാടിയ സംഘടനകളെ വിവിധ പ്രലോഭനങ്ങളിൽ പെടുത്തിയും, ഭീഷണിപ്പെടുത്തിയും ഇല്ലാതാക്കിയ പോലെ അതിജീവന പോരാട്ടവേദിയെയും അരാഷ്ട്രീയ വാദികൾ ആക്കിയും, സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർ ആക്കിയും, തീവ്രവാദ സംഘടനയായി ചിത്രീകരിച്ചും ഇല്ലാതാക്കാൻ നടത്തുന്ന കുൽസിത ശ്രമം ഇടുക്കി ജനത തിരിച്ചറിയും. തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങൾ ആരോപിച്ച ഇടുക്കി ജനതയ്ക്കെതിരെ ഇറക്കിയിട്ടുള്ള 30ലധികം ഉത്തരവുകളുടെ പകർപ്പുകൾ ഇടുക്കി ജനതയ്ക്ക് ഏത് അവസരത്തിൽ വേണമെങ്കിലും പരിശോധനയ്ക്ക് ലഭ്യമാക്കാൻ ഞങ്ങൾ തയ്യാറാണ്. ഭരണകൂട വേട്ടയ്ക്ക് ഇരയാകുന്ന മലയോര ജനതയ്ക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ നല്ലവരായ ഇടത്, വലത് മുന്നണി പ്രവർത്തകർ, മറ്റ് സാമൂഹ്യ, രാഷ്ട്രീയ സംഘടനകൾ,പ്രവർത്തകർ, മലയോര കർഷകർ മറ്റെല്ലാ ജനവിഭാഗങ്ങളും അതിജീവന പോരാട്ട വേദി ഭാരവാഹികൾക്കും പ്രവർത്തകർക്കും എല്ലാ സഹകരണവും പിന്തുണയും നൽകണമെന്നും അതിജീവന പോരാട്ടവേദി നേതാക്കൾ ആവശ്യപ്പെട്ടു വാർത്ത സമ്മേളനത്തിൽ അതിജീവന പോരാട്ടവേദി ചെയർമാൻ
റസാഖ് ചൂരവേലിൽ, പി എം ബേബി, ഡയസ് പുല്ലൻഎന്നിവർ പങ്കെടുത്തു .

You might also like

-