പി സി ജോർജിൻ്റെ ജനപക്ഷം സെക്കുലര്‍ ഇനി എൻഡിഎ ക്കൊപ്പം

കോട്ടയത്ത് ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് ധാരണയായത് ബിജെപി, എൻഡിഎ നേതൃത്വവുമായി തുടർ ചർച്ചകൾക്കായി അഞ്ചംഗ സമിതിയെ നിയോഗിച്ചു

0

കോട്ടയം| എൻഡിഎയുമായി സഹകരിച്ച് മുന്നോട്ട് പോകാനുള്ള തീരുമാനവുമായി പി സി ജോർജിൻ്റെ ജനപക്ഷം സെക്കുലര്‍ പാർട്ടി. കോട്ടയത്ത് ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് ധാരണയായത്.ബിജെപി, എൻഡിഎ നേതൃത്വവുമായി തുടർ ചർച്ചകൾക്കായി അഞ്ചംഗ സമിതിയെ നിയോഗിച്ചു.വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുമായി ചേർന്ന് നിൽക്കുന്ന രാഷ്ട്രീയമായിരിക്കും പാർട്ടിക്ക് ഉണ്ടാകുക എന്ന് കേരള ജനപക്ഷം (സെക്യുലർ) സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തീരുമാനമെടുത്തു. വർക്കിംഗ് ചെയർമാൻ ഇ.കെ.ഹസ്സൻകുട്ടിയുടെ അധ്യക്ഷതയിൽ കോട്ടയത്ത് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.എൻഡിഎ മുന്നണി നേതൃത്വവുമായോ ബിജെപി നേതൃത്വവുമായോ ഇത് സംബന്ധിച്ചു ഔദ്യോഗികമായി ചർച്ചകൾ നടന്നിട്ടില്ലെന്നും. ബിജെപി, എൻഡിഎ നേതൃത്വങ്ങളുമായി ചർച്ച നടത്തുന്നതിന് പി.സി. ജോർജ്,ഇ.കെ.ഹസ്സൻകുട്ടി, ജോർജ് ജോസഫ് കാക്കനാട്ട്,നിഷ എം.എസ്. പി.വി.വർഗീസ് എന്നിവർ അംഗങ്ങളായ അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും ജനപക്ഷം സെക്യുലര്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ പിസി ജോർജ് മത്സരിക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു.വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പി സി ജോര്‍ജെത്തുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ജനപക്ഷം ബിജെപി സഖ്യത്തിന്റെ ഭാഗമാവുമെന്ന് പ്രഖ്യാപിച്ചതോടെ ഇതിനുള്ള സാധ്യതയേറിയിരിക്കുകയാണ്.

You might also like

-