വിദ്വേഷ പ്രസംഗക്കേസിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായി അറസ്റ്റ് ഉടൻ
പി സി ജോർജ് ജാമ്യം ദുരുപയോഗം ചെയ്തുവെന്ന് കോടതി ഉത്തരവില്‍ പറയുന്നുണ്ട്. പത്ത് പേജുള്ളതാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്.
കൊച്ചി | അനന്തപുരി വിദ്വേഷ പ്രസംഗക്കേസിൽ പി.സി.ജോർജിന്റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്ന് സൂചന. ഇതേതുടർന്ന് പി.സി.ജോർജിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് വാഹനത്തിൽ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരത്തേക്കാണ് മാറ്റിയതെന്നാണ് ലഭിക്കുന്ന സൂചന. തിരുവനന്തപുരം സിറ്റി പൊലീസ് സംഘവും കൊച്ചിയിലെത്തിയിരുന്നു. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തിയത്. ഇതോടെ പി.സി.ജോർജിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകു
പി സി ജോര്‍ജ് ഹാജരാകുമെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി പിഡിപി പ്രവർത്തകർ എത്തി. പി സി ജോർജിനെ ഉടനടി അറസ്റ്റ് ചെയ്യണമെന്നാണ് പിഡിപി പ്രവർത്തകരുടെ ആവശ്യം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.പിന്നാലെ ജോർജിന് പിന്തുണയുമായി ബിജെപി പ്രവർത്തകരും സ്റ്റേഷന് മുന്നിലെത്തിയിട്ടുണ്ട്. അറസ്റ്റ് അംഗീകരിക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കാളും സ്റ്റേഷനിലുണ്ട്.
ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്. അനിവാര്യമെങ്കില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യവ്യവസ്ഥകള്‍ പി സി ജോര്‍ജ് ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പി സി ജോർജ് ജാമ്യം ദുരുപയോഗം ചെയ്തുവെന്ന് കോടതി ഉത്തരവില്‍ പറയുന്നുണ്ട്. പത്ത് പേജുള്ളതാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്.