കോട്ടയത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധം; ഭക്ഷണവുംവെള്ളവും പിന്നെ നാട്ടിലേക്ക് മടങ്ങണം

ന്തം നാട്ടില്‍ മടങ്ങി പോകാന്‍ സംവിധാനം ഒരുക്കണമെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പാക്കണമെന്ന് ജില്ലാ ഭരണകൂടം ഇന്നലെ കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

0

കോട്ടയം: ലോക് ടൗണിനെതുടർന്നു പ യിപ്പാട് ക്യമ്പുകളിൽ കഴിയുന്ന അഞ്ഞുറോളം വരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് നിയന്ത്രണം ലംഘിച്ച് പ്രതിഷേധിച്ചുതെരുവിലിറങ്ങിയത് സ്വന്തം നാട്ടില്‍ മടങ്ങി പോകാന്‍ സംവിധാനം ഒരുക്കണമെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പാക്കണമെന്ന് ജില്ലാ ഭരണകൂടം ഇന്നലെ കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പലര്‍ക്കും ഭക്ഷണം ലഭിച്ചില്ലെന്നാണ് പരാതി. നാട്ടിലുള്ളവരെയോര്‍ത്തും പലര്‍ക്കും ആശങ്കയുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് വീട്ടില്‍ എത്തണമെന്നാണ് ഇവരുടെ ആവശ്യം

. രാവിലെ 11 മണിക്ക് തുടങ്ങിയ പ്രതിഷേധം ഉച്ച വരെ നീണ്ടു. ഇവര്‍ക്ക് അടുത്ത മാസം പകുതി വരെ ഭക്ഷണത്തിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നും താന്‍ ഇന്നലെ തൊഴിലാളികളുടെ താമസസ്ഥലത്ത് പോയി സംസാരിച്ചതാണെന്നും കലക്ടര്‍ അറിയിച്ചു.
തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍ കോണ്‍ട്രാക്ടര്‍മാര്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി അറിയിച്ചു. തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പാക്കുമെന്നും ഇപ്പോള്‍ അവരെ നാട്ടിലേക്ക് അയക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ നിര്‍വാഹമില്ലെന്നും മന്ത്രി അറിയിച്ചു.
അതേസമയം ഭക്ഷണവും മരുന്നും താമസസൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടും അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയതിന്റെ പിന്നില്‍ ഗൂഢാലോചനയുടെന്നും ആരോപണം ഉയർന്നിട്ടുണ്ട് .ചില കേന്ദ്രങ്ങള്‍ സോഷ്യല്‍മീഡിയ വഴിയാണ് വ്യാജപ്രചരണങ്ങള്‍ നടത്തിയത്. ദില്ലി മാതൃകയില്‍ രംഗത്ത് വരണമെന്നായിരുന്നു സോഷ്യല്‍മീഡിയ വഴിയുള്ള പ്രചരണം. സംഭവത്തില്‍ കര്‍ശനനടപടികളുമായി മുന്നോട്ടു പോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ഭക്ഷണവും താമസവും മറ്റ് എല്ലാ സൗകര്യങ്ങളും നേരത്തെ തന്നെ ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നെന്ന് കോട്ടയം കളക്ടര്‍ കൈരളി ന്യൂസിനോട് പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്ക് സംസ്ഥാനത്ത് എല്ലാ സൗകര്യങ്ങളും നേരത്തെ തന്നെ ഒരുക്കിയിരുന്നെന്ന് മന്ത്രി തിലോത്തമനും പറഞ്ഞു.

You might also like

-