പട്ടിണിക്ക് പരിഹാരമില്ല,,പ്രധിഷേധം വകവെക്കാതെ പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു.
പ്രതിമക്ക് വേണ്ടി നശിപ്പിക്കപ്പെട്ട പ്രകൃതി വിഭവങ്ങളുടെ പേരിലാണ് 22 ഗ്രാമമുഖ്യന്മാര്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് കാട്ടി പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയത്. 72,000 പേര്‍ ഭക്ഷണം പാചകം ചെയ്യാതെ പ്രതിഷേധത്തില്‍ പങ്കുചേരും. കര്‍ഷകര്‍ക്ക് ജിഗ്നേഷ് മേവാനി പിന്തുണ പ്രഖ്യാപിച്ചിരുന്നു
സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 182 അടിയാണ് പ്രതിമയുടെ ഉയരം. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനമായ ഇന്ന് പ്രതിമ അനാച്ഛാദനം ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു.177 അടി ഉയരമുള്ള ചൈനയിലെ സ്പ്രിംഗ് ടെംപിൾ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് ഈ പ്രതിമ ഉയരത്തിൽ ഒന്നാമതായി തലയുയർത്തി നിൽക്കുന്നത്. 2389 കോടിയാണ് പ്രതിമാ നിർമ്മാണത്തിന് വന്നിരിക്കുന്ന ചെലവ്. ഗുജറാത്തിലാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിമ.
ഉദ്ഘാടനത്തിന്‍റെ ഭാഗമായി ദില്ലിയിൽ ഇന്ന് രാവിലെ ‘യൂണിറ്റി മാരത്തോൺ’ എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. രാജ്യവ്യാപകമായി വിപുലമായ പരിപാടികളാണ് പ്രതിമയുടെ അനാച്ഛാദനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചത്.
എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമാനപദ്ധതിയാണെങ്കിലും പ്രദേശവാസികളില്‍ നിന്നും കര്‍ഷകരില്‍ നിന്നുമുയരുന്ന പ്രതിഷേധങ്ങള്‍ ശക്തമാണ്. കൃഷിക്കായി വെള്ളം എത്തിക്കാമെന്ന ഉറപ്പ് പോലും പാലിക്കപ്പെടാത്തതാണ് കര്‍ഷകരോഷത്തിന് കാരണം. ചടങ്ങില്‍ പ്രതിഷേധിച്ച് ആത്മഹത്യാഭീഷണി മുഴക്കിയിരിക്കുകയാണ് 1500 ഓളം കര്‍ഷകര്‍. പ്രതിമക്ക് വേണ്ടി നശിപ്പിക്കപ്പെട്ട പ്രകൃതി വിഭവങ്ങളുടെ പേരിലാണ് 22 ഗ്രാമമുഖ്യന്മാര്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് കാട്ടി പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയത്. 72,000 പേര്‍ ഭക്ഷണം പാചകം ചെയ്യാതെ പ്രതിഷേധത്തില്‍ പങ്കുചേരും. കര്‍ഷകര്‍ക്ക് ജിഗ്നേഷ് മേവാനി പിന്തുണ പ്രഖ്യാപിച്ചിരുന്നു..
ഒക്ടോബർ 31 മരണവീടായി ആചരിക്കാനാണ് ഇവരുടെ തീരുമാനം. ഭക്ഷണം പാകം ചെയ്യാതെ ദുഖം ആചരിച്ച് പ്രതിഷേധിക്കുമെന്ന് ഇവർ വെളിപ്പെടുത്തുന്നു. ഗോത്രസമൂഹത്തിന്റെ സ്ഥലത്ത് പ്രതിമ നിർമ്മിച്ചതല്ലാതെ ഇവർക്ക് പുനരധിവാസ സൗകര്യങ്ങളോ ജോലിയോ സർക്കാർ നൽകിയിട്ടില്ല. അതിനെ തുടർന്നാണ് പ്രതിഷേധം.