ദേശീയ പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

പൗരത്വം നൽകുന്നതിന് മതം അടിസ്ഥാനമാകുന്നു എന്നതായിരുന്നു പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയ ആരോപണം.

0

ഡൽഹി :ദേശീയ പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. ബില്ല് പാർലമെന്റിൽ അടുത്തയാഴ്ച അവതരിപ്പിക്കും. 1955 ലെ സിറ്റിസൺഷിപ്പ് ആക്ടാണ് ഇപ്പോൾ ഭേദഗതി ചെയ്യപ്പെടാൻ പോകുന്നത്.ബില്ലിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്ത് നിന്ന് വലിയ തിഷേധമാണ് ഉയർന്നത്. പൗരത്വം നൽകുന്നതിന് മതം അടിസ്ഥാനമാകുന്നു എന്നതായിരുന്നു പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയ ആരോപണം. എന്നാൽ പൗരത്വ ബിൽ തങ്ങളുടെ പ്രകടന പത്രികയിലുണ്ടായിരുന്നതാണെന്നും അതുകൊണ്ട് തന്നെ ബില്ലിനെ കുറിച്ച് ഒരു പുനരാലോചനയ്ക്കും തയാറല്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ കേന്ദ്രമന്ത്രിസഭാ യോഗം ബിൽ മുന്നോട്ട് വച്ചത്. പ്രധാനമന്ത്രി തന്നെയാണ് ബിൽ മുന്നോട്ടുവച്ചതെന്നാണ് പുറത്തുവരുന്ന വിവരം. യോഗത്തിൽ ബില്ലിനെ കുറിച്ചും, ബില്ലിന്റെ ആവശ്യകതയെ കുറിച്ചും, വ്യവസ്തകൾ കൂടുതൽ കൃത്യമായി നടപ്പാക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്തു. തുടർന്ന് യോഗം ഐക്യകണ്‌ഠേന ബില്ലിന് അംഗീകാരം നൽകുകയായിരുന്നു.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ചില സംസ്ഥാനങ്ങളെ ബില്ലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സൂചനയുണ്ട്. ഇതൊഴിച്ച് 1955ലെ സിറ്റിസൺഷിപ്പ് ആക്ടിലെ എല്ലാ വ്യാവസ്ഥകളും ബില്ലിലുണ്ടാകും.

You might also like

-