ബലാത്സംഗ വീരന് സ്വന്തം രാജ്യം’. കൈലാസം

പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള പരമാധികാര റിപ്പബ്ലിക് ആണിത്. ലോകത്തിലെ എല്ലാ ഭാഗത്തുനിന്നും കുടിയിറക്കപ്പെട്ട ഹിന്ദുക്കള്‍ക്കായുള്ള അതിര്‍ത്തികളില്ലാത്ത രാജ്യമാണ് കൈലാസമെന്നും വെബ്സൈറ്റില്‍ അവകാശപ്പെടുന്നു.

0

ബലാത്സംഗ കേസിനെ തുടര്‍ന്ന് രാജ്യംവിട്ട വിവാദസ്വാമി നിത്യാനന്ദക്ക് ഇനി ‘സ്വന്തം രാജ്യം’. കൈലാസം എന്നാണ് പേര്. പുതിയ രാജ്യത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വെബ്‌സൈറ്റും പുറത്തിറക്കി.’ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം’ എന്നാണ് കൈലാസത്തെ കുറിച്ച് നിത്യാനന്ദ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത്. പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള പരമാധികാര റിപ്പബ്ലിക് ആണിത്. ലോകത്തിലെ എല്ലാ ഭാഗത്തുനിന്നും കുടിയിറക്കപ്പെട്ട ഹിന്ദുക്കള്‍ക്കായുള്ള അതിര്‍ത്തികളില്ലാത്ത രാജ്യമാണ് കൈലാസമെന്നും വെബ്സൈറ്റില്‍ അവകാശപ്പെടുന്നു. രാജ്യത്തിന്‍റെ പാസ്പോര്‍ട്ടിന്‍റെയും പതാകയുടെയും മാതൃകയും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്
കൈലാസത്തിലെ ജനങ്ങള്‍ക്ക് ഭക്ഷണം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം എന്നിവ സൗജന്യമായിരിക്കും. പക്ഷേ രാജ്യം മുന്നോട്ടുകൊണ്ടുപോകുന്നതിന് പൗരന്‍മാര്‍ ഉദാരമായി സംഭാവന നല്‍കണമെന്ന് നിത്യാനന്ദ വെബ്‌സൈറ്റില്‍ അഭ്യര്‍ഥിക്കുന്നു.

ലാറ്റിനമേരിക്കയിലെ ഇക്വഡോറില്‍ ഒരു ദ്വീപ് നിത്യാനന്ദ വിലകൊടുത്തു വാങ്ങിയതായാണ് റിപ്പോര്‍ട്ട്. ഈ ദ്വീപിനെയാണ് നിത്യാനന്ദ സ്വന്തം രാജ്യമായി വിശേഷിപ്പിക്കുന്നത്. എന്നാല്‍ ദ്വീപ് വാങ്ങിയത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലനിത്യാനന്ദക്കെതിരെ ബലാത്സംഗ കേസും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുമുണ്ട്. തങ്ങളുടെ രണ്ട് മക്കളെ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ബംഗളൂരു സ്വദേശികളായ ദമ്പതികളാണ് പരാതി നല്‍കിയത്. ഇയാളുടെ പാസ്പോര്‍ട്ടിന്റെ കാലാവധി 2018 സെപ്തംബറില്‍ അവസാനിച്ചിരുന്നു. പാസ്പോര്‍ട്ട് ഇല്ലാതെ നിത്യാനന്ദ എങ്ങനെ രാജ്യംവിട്ടുവെന്ന് വ്യക്തമല്ല

You might also like

-