പാലാരിവട്ടം പാലം അഴിമതി പുതിയ സത്യവാങ്മൂലം നൽകും

മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിനെ ഇന്നലെ ജയിലിൽ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുതുക്കിയ സത്യവാങ്മൂലം നല്‍കുക.

0

കൊച്ചി :പാലാരിവട്ടം പാലം അഴിമതി കേസില്‍ അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍പാലാരിവട്ടം പാലം അഴിമതി കേസില്‍ അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കിയേക്കും. മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിനെ ഇന്നലെ ജയിലിൽ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുതുക്കിയ സത്യവാങ്മൂലം നല്‍കുക. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിൽ മന്ത്രിക്കെതിരായി സൂരജ് ഉന്നയിച്ച വാദങ്ങൾ തള്ളുന്ന നിലപാടായിരുന്നു വിജിലൻസ് കഴിഞ്ഞ ദിവസം സ്വീകരിച്ചത്.

ഇത് വിവാദമായതോടെ നിലപാട് തിരുത്തി സത്യവാങ്മൂലം നൽകുമെന്ന് വിജിലൻസ് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൂരജിനെ ചോദ്യം ചെയ്തതിന് ശേഷം ഡിജിപി , വിജിലന്‍സ് അഭിഭാഷകന്‍ തുടങ്ങിയവരുമായി ഹൈക്കോടതിയിലെത്തി അന്വോഷണ സംഘം കൂടിയാലോചന നടത്തിയിരുന്നു. വെള്ളിയാഴ്ചയാണ് സൂരജ് അടക്കമുളഅള നാല് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് സത്യവാങ്മൂലംപുതിയ നല്‍കിയേക്കും. .

You might also like

-