പാലായിലെ കേരള കോണ്‍ഗ്രസ് സ്ഥനാര്‍ത്ഥി ഇന്ന് അറിയാം നിഷയ്ക്ക് സാധ്യത
നിഷ മത്സരിച്ചാല്‍ ചിഹ്നം നല്‍കില്ലെന്ന് ജോസഫ് വിഭാഗം പ്രഖ്യാപിച്ചതോടെ യു.ഡി.എഫിന്റെ നിലപാട് നിര്‍ണ്ണായകമാകും.
പാലാ :പാലായിലെ കേരള കോണ്‍ഗ്രസ് സ്ഥനാര്‍ത്ഥി ആരാണെന്ന് ഇന്ന് അറിയാം. നിഷാ ജോസ് കെ. മാണി അടക്കം 5 പേരാണ് സാധ്യത പട്ടികയില്‍ ഉള്ളത്. നിഷ മത്സരിച്ചാല്‍ ചിഹ്നം നല്‍കില്ലെന്ന് ജോസഫ് വിഭാഗം പ്രഖ്യാപിച്ചതോടെ യു.ഡി.എഫിന്റെ നിലപാട് നിര്‍ണ്ണായകമാകും. ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തല എന്നിവരടക്കം മുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ ഇന്ന് കോട്ടയത്ത് യോഗം ചേരും.
ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ ഉപസമിതിയെ നിയോഗിച്ചാണ് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം സ്ഥനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയിരിക്കുന്നത്. നിഷാ ജോസ് കെ. മാണി അടക്കം 5 പേരുടെ പേരുകള്‍ ചര്‍ച്ചയായെങ്കിലും ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കുന്നത് നിഷയ്ക്ക് തന്നെയാണ്. എന്നാല്‍ ഈ പേര് യു.ഡി.എഫിന് നല്കിയാല്‍ ജോസഫ് വിഭാഗം അനുകൂലിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അതുകൊണ്ട് തന്നെ രണ്ടില ചിഹ്നത്തിന്റെ അവ്യക്തത തുടരുകയാണ്.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ കോട്ടയത്ത് ചേരുന്ന യു.ഡി.എഫ് നേതൃയോഗമായിരിക്കും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. ജോസഫിനെ അനുനയിപ്പിക്കാനുള്ള ശ്രമം യു.ഡി.എഫ് നേതാക്കള്‍ നടത്തും