മാണി  സി  കാപ്പന്  മൂന്നേ കാൽ കോടിയുടെ ചെക്ക് അഞ്ചു വണ്ടി ചെക്ക്  കേസ്സുകൾ 

അഞ്ച് ചെക്ക് കേസുകളിൽ നാലും ബോറിവോലിയിലെ അഡീഷണൽ മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റം ചുമത്തിയത്. ഒരു കോടിയുടെ രണ്ട് ചെക്കുകയും 75 ലക്ഷത്തിന്റെയും 50 ലക്ഷത്തിന്റെയും ഓരോ ചെക്കുകളുമാണ് പാസാകാതെ മടങ്ങിയിരിക്കുന്നത്.

0

പാലാ :പാലായിലെ എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ അഞ്ച് ചെക്കു കേസുകളിൽ പ്രതി. മൂന്നേ കാൽ കോടിയുടെ ചെക്ക് മടങ്ങിയതിന് കോടതിയിൽ കേസുള്ളതായി നാമനിർദ്ദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ മാണി സി കാപ്പൻ വ്യക്തമാക്കി.അഞ്ച് ചെക്ക് കേസുകളിൽ നാലും ബോറിവോലിയിലെ അഡീഷണൽ മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റം ചുമത്തിയത്. ഒരു കോടിയുടെ രണ്ട് ചെക്കുകയും 75 ലക്ഷത്തിന്റെയും 50 ലക്ഷത്തിന്റെയും ഓരോ ചെക്കുകളുമാണ് പാസാകാതെ മടങ്ങിയിരിക്കുന്നത്. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള മറ്റൊരു ചെക്ക് കേസിൽ കുറ്റം ചുമത്തിയിട്ടില്ലെന്നും മാണി സി. കാപ്പന്റെ സത്യവാങ്ങ് മൂലത്തിൽ പറയുന്നു.

10 കോടി 70 ലക്ഷം രൂപ കമ്പോള വിലവരുന്ന ഭൂമി മാണി സി. കാപ്പന്റെ കൈവശമുണ്ട്. 10 കോടി 50 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി ഭാര്യയുടെ പേരിലും ഉണ്ട്. വിവിധ ബാങ്ക് അക്കൌണ്ടുകളിലെ പണവും ഓഹരി നിക്ഷേപവും കൈവശമുള്ള സ്വർണവും വാഹനത്തിന്റെ മൂല്യവും ചേർത്ത് മാത്രം 36,43, 02 1 രൂപ കൈവശമുണ്ട്. ഇതേ ഇനത്തിൽ ഭാര്യയുടെ പേരിൽ 30,55,417 രൂപയും. ബാങ്ക് വായ്പയടക്കം ചേർത്ത് 4, 30, 31402 രൂപയുടെ ബാധ്യത തനിക്ക് ഉണ്ടെന്നും ഇത് കോടതി വിധിക്ക് വിധേയമായിരിക്കുമെന്നും സത്യവാങ്മൂലത്തിൽ മാണി സി. കാപ്പൻ സൂചിപ്പിക്കുന്നു. ഭാര്യയ്ക്ക് 1,31,70037 രൂപയുടെ ബാധ്യത ഉണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു

You might also like

-