പാലാ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ സമവായമായില്ല; മാണി കുടുംബത്തില്‍ നിന്ന് തന്നെ വേണമെന്ന് യൂത്ത് ഫ്രണ്ട്

ജോസഫ് വിഭാഗം സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടില്ല.

0

പാലാ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നതിനായി സമ്മര്‍ദ്ദ തന്ത്രവുമായ ജോസ് കെ. മാണി. കെ.എം മാണിയുടെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥി വേണമെന്ന് യൂത്ത് ഫ്രണ്ടിനെ രംഗത്തിറക്കി സമ്മര്‍ദ്ദം ചെലുത്തും. അതിനിടെ നേതാക്കളുമായി ജോസ് കെ. മാണി പ്രത്യേകം കൂടിക്കാഴ്ച നടത്തും.

അതേസമയം പാലായില്‍ കെ.എം മാണിയുടെ കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥി വേണമെന്ന് യൂത്ത് ഫ്രണ്ട് ജോസ് കെ.മാണി വിഭാഗം ആവശ്യപ്പെട്ടു. ജോസഫ് വിഭാഗം സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടില്ല. പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജന്‍ തൊടികയില്‍ പറഞ്ഞു.

You might also like

-