മൗണ്ടന്‍ ഗ്രോവില്‍ നിന്നും കാണാതായ മൂന്നു വയസ്സുകാരി മരിച്ച നിലയില്‍

മിസ്സോറി സ്‌റ്റേറ്റ് ഹൈവെ പെട്രോള്‍ കുട്ടിയെ കാണാതായ സ്ഥലത്തു നിന്നും അധികം ദൂരം അല്ലാതെ സ്ഥിതിചെയ്യുന്ന പോണ്ടില്‍ നിന്നാണ് രാവിലെ മൃതദേഹം കണ്ടെടുത്ത്.

0

മൗണ്ടന്‍ഗ്രോവ്: സെന്റ് ലൂയിസില്‍ നിന്നും മൂന്നുമണിക്കൂര്‍ ദൂരെ സ്ഥിതി ചെയ്യുന്ന മൗണ്ടന്‍ ഗ്രോവില്‍ നിന്നും ആഗസ്റ്റ് 27 ചൊവ്വാഴ്ച അപ്രത്യക്ഷമായ മൂന്നുവയസ്സുകാരിയെ ആഗസ്റ്റ് 28 ബുധനാഴ്ച രാവിലെ മരിച്ച നിലില്‍ കണ്ടെത്തി.മിസ്സോറി സ്‌റ്റേറ്റ് ഹൈവെ പെട്രോള്‍ കുട്ടിയെ കാണാതായ സ്ഥലത്തു നിന്നും അധികം ദൂരം അല്ലാതെ സ്ഥിതിചെയ്യുന്ന പോണ്ടില്‍ നിന്നാണ് രാവിലെ മൃതദേഹം കണ്ടെടുത്ത്. മൂന്നടി വെള്ളം മാത്രമാണ് പോണ്ടില്‍ ഉണ്ടായിരുന്നത്.

ചൊവ്വാഴ്ച കൂട്ടിയെ കാണാതായതു മുതല്‍
രാത്രി മുഴുവനും 300 വളണ്ടിയര്‍മാരും, പോലീസും ചേര്‍ന്ന് തിരിച്ചറിയല്‍ നടത്തിയിരുന്നു.
കുട്ടി എങ്ങനെ അവിടെ എത്തിയോ, മരണ കാരണം എന്താണെന്നോ വ്യക്തമായിട്ടില്ല.
കുടുംബാംഗങ്ങളും, നാട്ടുക്കാരും മൂന്നു വയസ്സുള്ള വിവിയന്റെ മടങ്ങിവരവിനു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കെ അണപൊട്ടി ഒഴുകുകയായിരുന്നു.
കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് മൗണ്ടന്‍ ട്രോവ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, പോലീസ് മേധാവിയും അഭ്യര്‍ത്ഥിച്ചു.

You might also like

-