ഇന്ത്യയുമായി വ്യാപാര ബന്ധത്തിനും ഇല്ലെന്ന് പാകിസ്ഥാന്‍
പാകിസ്ഥാന്‍ ക്യാബിനറ്റിലെ പ്രധാന അംഗങ്ങളുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷമാണ് പാക് പ്രധാനമന്ത്രി ഇത്തരം ഒരു നിലപാട് എടുത്തത്
ഇന്ത്യയുമായി ഒരു വ്യാപാര ബന്ധത്തിനും ഇല്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന്‍ ക്യാബിനറ്റിലെ പ്രധാന അംഗങ്ങളുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷമാണ് പാക് പ്രധാനമന്ത്രി ഇത്തരം ഒരു നിലപാട് എടുത്തത്.
വെള്ളിയാഴ്ചയാണ് മന്ത്രിസഭയിലെ പ്രമുഖരുമായി ഇമ്രാന്‍ കൂടികാഴ്ച നടത്തിയത്. ഇതിന് ശേഷം പാകിസ്ഥാന് ആവശ്യമായ വസ്തുക്കള്‍ക്ക് മറ്റൊരു വിപണി കണ്ടെത്താന്‍ ശ്രമിക്കണമെന്ന് പാക് വാണിജ്യ മന്ത്രാലയത്തിന് ഇമ്രാന്‍ നിര്‍ദേശം നല്‍കി.
ആര്‍ട്ടിക്കിള്‍ 370 ആഗസ്റ്റ് 5,2019ന് പിന്‍വലിച്ചതോടെ പാകിസ്ഥാന്‍ ഇന്ത്യയുമായുള്ള സാധാരണ ബന്ധങ്ങള്‍ എല്ലാം ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് വ്യാപര ബന്ധത്തിലും തുടരനാണ് തീരുമാനം -വെള്ളിയാഴ്ചത്തെ യോഗത്തിന് ശേഷം പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മുദ് ഖുറേഷി അറിയിച്ചു.