പാകിസ്ഥാനിൽ ഇമ്രാൻഖാൻറെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കില്ല

ലളിതമായി ചടങ്ങു നടത്താനാണ് തീരുമാനമെന്നും വിദേശ നേതാക്കളെ ക്ഷണിക്കുന്നില്ലെന്നും ഇമ്രാൻഖാന്‍റെ പാർട്ടിയായ പിടിഐയുടെ വക്താവ് ഫഹദ് ചൗധരി വ്യക്തമാക്കി

0

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇമ്രാൻഖാൻറെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കില്ല. ലളിതമായി ചടങ്ങു നടത്താനാണ് തീരുമാനമെന്നും വിദേശ നേതാക്കളെ ക്ഷണിക്കുന്നില്ലെന്നും ഇമ്രാൻഖാന്‍റെ പാർട്ടിയായ പിടിഐയുടെ വക്താവ് ഫഹദ് ചൗധരി വ്യക്തമാക്കി. പ്രസിഡന്‍റിന്‍റെ വസതിയിലാവും ചടങ്ങ്. നരേന്ദ്രമോദി സത്യപ്രതിജ്ഞയ്ക്ക് പോകുമെന്ന അഭ്യൂഹം ശക്തമായിരുന്നു.

കപിൽ ദേവ്, അമീർ ഖാൻ, സുനിൽ ഗവാസ്കർ, നവജ്യോത് സിംഗ് സിദ്ദു എന്നിവരെ ഇമ്രാൻ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഇമ്രാൻറെ സുഹൃത്തുക്കൾ എന്ന നിലയ്ക്കാണ് ക്ഷണം. ചടങ്ങിന് പോകുമെന്ന് സിദ്ദു അറിയിച്ചു. സിദ്ദുവിൻറെ തീരുമാനം രാജ്യവഞ്ചനയെന്ന് ബിജെപി എംപി സുബ്രമണ്യൻ സ്വാമി പ്രതികരിച്ചു..

You might also like

-