പാക്കിസ്ഥാനിലെ ജനാധിപത്യം പട്ടാളത്തിന്റെ കൈകളിലെന്ന് അമേരിക്കയുടെ സാമ്പത്തിക കാര്യസമിതി റിപ്പോര്‍ട്ട്

കോണ്‍ഗ്രഷനല്‍ റിസര്‍ച്ച് സര്‍വ്വീസ് സിആര്‍എസ്എന്ന ഏജന്‍സിയാണ് പാക്കിസ്ഥാനിലെ അത്യന്തം അപകടകരമായ സാമ്പത്തിക അവസ്ഥകളെ ചൂണ്ടിക്കാട്ടിയത്. വിദേശ ധനസഹായം ലഭ്യമാക്കുന്നതിന് മുന്നോടിയായി രാജ്യങ്ങളുടെ നിലവാരം അളക്കുന്ന സമിതിയാണ് പാക്കിസ്ഥാനെ തരംതാഴ്ത്തുന്നത്

0

വാഷിംഗ്ടണ്‍: പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയിട്ടും രാജ്യത്തെ ഭരണസംവിധാനം പട്ടാളത്തിന് ഇമ്രാന്‍ അടിയറവച്ചിരിക്കുകയാണെന്ന് അമേരിക്കയുടെ സാമ്പത്തിക കാര്യസമിതിയുടെ റിപ്പോര്‍ട്ട്.കോണ്‍ഗ്രഷനല്‍ റിസര്‍ച്ച് സര്‍വ്വീസ് സിആര്‍എസ്എന്ന ഏജന്‍സിയാണ് പാക്കിസ്ഥാനിലെ അത്യന്തം അപകടകരമായ സാമ്പത്തിക അവസ്ഥകളെ ചൂണ്ടിക്കാട്ടിയത്. വിദേശ ധനസഹായം ലഭ്യമാക്കുന്നതിന് മുന്നോടിയായി രാജ്യങ്ങളുടെ നിലവാരം അളക്കുന്ന സമിതിയാണ് പാക്കിസ്ഥാനെ തരംതാഴ്ത്തുന്നത്.

ഭരണത്തിലേറും മുന്‍പ് യാതൊരു വിധ പൊതുഭരണനിര്‍വ്വഹണ പരിചയവുമില്ലാത്ത ഇമ്രാന്‍ ഖാനെ പട്ടാള മേധാവികള്‍ നിയന്ത്രിക്കുന്നതായുള്ള വിശദമായ പഠനമാണ് പുറത്തായത്.പൊതു ഖജനാവിലെ പണംപോലും സൈനിക ആവശ്യങ്ങള്‍ക്കാണ് ചിലവഴിക്കപ്പെടുന്നത്. ആരും നിയന്ത്രിക്കാനില്ല, അമേരിക്ക വിലയിരുത്തുന്നു.ഇമ്രാന്‍ ഖാന്‍ വലിയ ആത്മവിശ്വാസത്തോടെ മുന്നോട്ട് വച്ച ‘നയാ പാക്കിസ്ഥാന്‍’ എന്ന മുദ്രാവാക്യം നടപ്പാക്കാന്‍ പോലും പറ്റാത്തവിധമാണ് സമസ്ത മേഖലകളിലും പട്ടാളസ്വാധീനം നിഴലിക്കുന്നത്.അഴിമതി എല്ലാ അതിരുകളേയും ലംഘിച്ചുമുന്നേറുന്നു.

You might also like

-