നല്ലകള്ളൻ ‘’ഞാന്‍ കള്ളനാണ്, പക്ഷേ അഭയ കേസില്‍ ഞാന്‍ പറയുന്നത് സത്യമാണ്’’:അടക്ക രാജു

‘’ഞാന്‍ കള്ളനാണ്, പക്ഷേ അഭയ കേസില്‍ ഞാന്‍ പറയുന്നത് സത്യമാണ്’’: ‘’മോഷ്ടിക്കാന്‍ വേണ്ടിയാണ് രാത്രി കോണ്‍വെന്‍റില്‍ പോയത്. അന്ന് രാത്രി രണ്ട് പുരുഷന്മാരെ കോണ്‍വെന്‍റിന്‍റെ ഗോവണിയില്‍ താന്‍ കണ്ടിരുന്നു

0

കോട്ടയം :അഭയ കേസിൽ പ്രധാന സാക്ഷികൾ കുറുമാറിയപ്പോൾ കേസിൽ സാക്ഷിയായായ അടക്ക രാജു മാത്രം പ്രോസിക്യുഷന് നൽകിയ മൊഴി കോടതിയിൽ വീണ്ടും ആവർത്തിച്ചു സകലരും കൂറുമാറുമ്പോഴും സിസ്റ്റര്‍ അഭയക്കൊപ്പം നിന്ന് അടയ്ക്ക രാജു. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാന സാക്ഷിയായ സഞ്ജു പി.മാത്യു, സിസ്റ്റർ അനുപമ തുടങ്ങിയവർ കൂറുമാറിയിരുന്നു  കോടതിയിൽ മൊഴി നൽകിയ ശേഷം പുറത്തിറങ്ങിയ അടക്കരാജു്വികാരഭരിതനായി

‘’ഞാന്‍ കള്ളനാണ്, പക്ഷേ അഭയ കേസില്‍ ഞാന്‍ പറയുന്നത് സത്യമാണ്’’:
‘’മോഷ്ടിക്കാന്‍ വേണ്ടിയാണ് രാത്രി കോണ്‍വെന്‍റില്‍ പോയത്. അന്ന് രാത്രി രണ്ട് പുരുഷന്മാരെ കോണ്‍വെന്‍റിന്‍റെ ഗോവണിയില്‍ താന്‍ കണ്ടിരുന്നു. ഒന്ന് ഫാദര്‍ തോമസ് കോട്ടൂര്‍. രണ്ട് ഫാദര്‍ ജോസ് പുതൃക്കയില്‍. പക്ഷേ, അന്ന് മോഷ്ടിച്ചില്ല, തിരിച്ചുപോരുകയായിരുന്നു.കോടതിക്കകത്തും പുറത്തു രാജു വിളിച്ചു പറഞ്ഞു

വാദത്തിനിടെ പ്രതിഭാഗം രാജു കള്ളനാണെന്നും ഇയാളുടെ മൊഴി വിശ്വാസത്തിൽ എടുക്കരുതെന്ന് വാദിച്ചു ഇതിന് കോടതിയിൽ രാജു ഇങ്ങനെ പ്രതികരിച്ചു “‘ താന്‍ ജനിക്കുന്നതിന് മുമ്പുള്ള മോഷണകുറ്റങ്ങള്‍ വരെ തന്‍റെ തലയില്‍ കെട്ടിവെക്കാന്‍ പ്രതിഭാഗം നോക്കുകയാണെന്ന്”‘ നിരവധി മോഷണക്കുറ്റങ്ങള്‍ പ്രതിഭാഗം വക്കീല്‍ രാജുവിന്‍റെ പേരില്‍ ആരോപിച്ചപ്പോഴായിരുന്നു ഇത്. അവസാനം പ്രതികളുടെ അഭിഭാഷകന്‍ രാമന്‍പിള്ള ആരോപിച്ച ഒരു മോഷണക്കുറ്റം തെറ്റിപ്പോയെന്ന് പ്രതിഭാഗത്തിന് വരെ കോടതിയില്‍ സമ്മതിക്കേണ്ടിയും വന്നു. നടിയെ ആക്രമിച്ച കേസില്‍ ദീലിപിന്‍റെ അഭിഭാഷകനായ രാമന്‍ പിള്ളയാണ് പ്രതിഭാഗത്തിന് വേണ്ടി കോടതിയില്‍ ഹാജരായത്.

തൻ മോഷ്ടിക്കാൻ എത്തിയതിന്റെ പിറ്റേന്ന് രാവിലെ കോണ്‍വെന്‍റിന്‍റെ പുറത്ത് പൊലീസിനെയും ഫയര്‍ ഫോഴ്സിനെയും കണ്ടു. എന്താണ് സംഭവമെന്ന് അവിടെ കൂടി നിന്നവരോട് അന്വേഷിച്ചു. അപ്പോഴാണ് അവിടെ കിണറ്റില്‍ ആരോ മരിച്ചു കിടക്കുന്നുണ്ടെന്ന് അറിഞ്ഞത്.

പിന്നീട് അന്വേഷണ സംഘം പിടിച്ചുകൊണ്ടുപോയി. മരിച്ചത് സിസ്റ്റര്‍ അഭയയാണ് എന്നറിഞ്ഞതു പോലും അവിടെ വെച്ചാണ്. ആ അന്വേഷണ സംഘത്തോടും കോണ്‍വെന്‍റില്‍വെച്ച് രണ്ട് പുരുഷന്മാരെ കണ്ട കാര്യം പറഞ്ഞിരുന്നു. അന്ന് അവരത് ചെവിക്കൊണ്ടില്ല. കേസ് സി.ബി.ഐ ഏറ്റെടുത്തപ്പോള്‍ അവരോടും ഇക്കാര്യം പറഞ്ഞു’’വെന്നും രാജു കോടതിയില്‍ പറഞ്ഞു.

അഭയകേസില്‍ താന്‍ പറഞ്ഞത് സത്യമാണെന്നും അതിന് തന്‍റെ പക്കല്‍ തെളിവില്ലെന്നും പറഞ്ഞ് രാജു കോടതിയില്‍ വികാരാധീനനയായി. ഇല്ലാത്ത മോഷണക്കുറ്റങ്ങള്‍ കൂടി ആരോപിക്കപ്പെട്ടതോടെയാണ് രാജു പൊട്ടിത്തെറിച്ചത്. പ്രതിഭാഗത്തിന്‍റെ ശ്രമം രാജു പൂര്‍ണമായും കള്ളനാണെന്ന് വരുത്തിത്തീര്‍ക്കാനാണ്. താന്‍ കള്ളനാണ്. പക്ഷേ, അഭയ കേസില്‍ താന്‍ പറയുന്നത് സത്യമാണെന്ന് പറഞ്ഞ് രാജു കോടതിയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കേസില്‍ രാജുവിന്‍റെ കേസില്‍ വിസ്താരം നാളെയും തുടരും.

വിസ്താരത്തിലും പ്രതികള്‍ക്കെതിരായി നല്‍കിയ മൊഴിയില്‍ രാജു ഉറച്ചു നിന്നിരുന്നു. അഭയ കൊല്ലപ്പെട്ട രാത്രിയില്‍ കോണ്‍വെന്‍റില്‍ ഫാദര്‍ കോട്ടൂര്‍ ഉണ്ടായിരുന്നുവെന്നും താന്‍ അവരെ നേരിട്ട് കണ്ടിരുന്നുവെന്നും രാജു കോടതിയില്‍ മൊഴി നല്‍കി. ഫാദര്‍ കോട്ടൂരിനെ കോടതിയില്‍വെച്ച് രാജു തിരിച്ചറിയുകയും ചെയ്തു. സിസ്റ്റര്‍ അഭയയെ കൊന്നത് താനാണെന്ന് പറയാന്‍ ക്രൈംബ്രാഞ്ച് പ്രലോഭിപ്പിച്ചതായും, ഇതിനായി രണ്ട് ലക്ഷം രൂപയും പുതിയ വീടും വീട്ടില്‍ ഒരാള്‍ക്ക് ജോലിയും വാഗ്ദാനം നല്‍കിയെന്നും രാജു ഇന്ന് രാവിലെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു

You might also like

-