പര്‍വേസ് മുഷാറഫിനു പാക് പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി
പാക് പൊതുതെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാൻ അനുമതി. വ്യവസ്ഥകളോടെയാണ് നാമനിർദേശപത്രിക സമർപ്പിക്കാൻ സുപ്രീം കോടതി അനുവാദം നൽകിയത്.
ഇസ്ലാമാബാദ്: മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷാറഫിനു പാക് പൊതുതെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാൻ അനുമതി. വ്യവസ്ഥകളോടെയാണ് നാമനിർദേശപത്രിക സമർപ്പിക്കാൻ സുപ്രീം കോടതി അനുവാദം നൽകിയത്. ജൂലൈ 25-നാണ് പൊതുതെരഞ്ഞടുപ്പ് നടക്കുക.
മുഷാറഫിനോട് വരുന്ന ബുധനാഴ്ച നേരിട്ട് കോടതിയിൽ ഹാജരാകാനും പാക് ചീഫ് ജസ്റ്റീസ് സാഖിബ് നിസ്സാർ അധ്യക്ഷനായ മൂന്നംഗം ബെഞ്ച് നിർദേശിച്ചു. നിലവിൽ ദുബായിലാണ് 74 വയസുകാരനായ മുഷാറഫ് താമസിക്കുന്നത്. കോടതിയിൽ ഹാജരാകാനെത്തുന്ന മുഷാറഫിനെ സർക്കാർ അറസ്റ്റ് ചെയ്യില്ലെന്ന് സുപ്രീം കോടതി ഉറപ്പു നൽകിയിട്ടുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്കു കല്പിച്ചുകൊണ്ടുള്ള പെഷവാര്‍ ഹൈക്കോടതി വിധിക്കെതിരെ മുഷറഫ് സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിൽ സുപ്രീം കോടതിയിൽ വാദം ആരംഭിച്ചു. 2013ലാണ് മുഷാറഫിനു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പെഷവാര്‍ ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്.