പാകിസ്ഥാന്‍ ഇന്ന് ജന വിധി ദേശീയ അസംബ്ലിയിലേക്കും പ്രവിശ്യാ അസംബ്ലികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

3765 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സര രംഗത്തുള്ളത്. 85,000 പോളിങ് സ്റ്റേഷനുകളാണ് രാജ്യത്തുടനീളമായി ഒരുക്കിയിരിക്കുന്നത്

0

ലാഹോര്‍ : പാകിസ്ഥാനില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ്. രാവിലെ എട്ട് മണിമുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് പോളിങ്. രാജ്യത്തെ സിന്ധ്, ബലൂചിസ്ഥാന്‍, പഞ്ചാബ്, ഖൈബര്‍ എന്നീ നാല് പ്രവിശ്യകളിലായി ദേശീയ അസംബ്ലിയിലേക്കും പ്രവിശ്യാ അസംബ്ലികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കാണ് നേരിട്ട് തെരഞ്ഞെടുപ്പ്. 70 സീറ്റുകള്‍ സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായി സംവരണം ചെയ്തിരിക്കയാണ്. ഭൂരിപക്ഷത്തിന് 137 സീറ്റുകളാണ് വേണ്ടത്. 3765 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സര രംഗത്തുള്ളത്. 85,000 പോളിങ് സ്റ്റേഷനുകളാണ് രാജ്യത്തുടനീളമായി ഒരുക്കിയിരിക്കുന്നത്. 110ഓളം രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികളില്‍ നിന്നുള്ളവരാണ് മത്സര രംഗത്തുള്ളത്. ഇതില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത് 30 എണ്ണം മാത്രമാണ്.141 സീറ്റുള്ള പഞ്ചാബാണ് തെരഞ്ഞെടുപ്പിലെ നിര്‍ണായക സംസ്ഥാനം. നവാസ് ഷെരീഫിന്റെ പി.എം.എല്‍.എന്നിന്റെ ശക്തി കേന്ദ്രമായിരുന്ന പഞ്ചാബില്‍ ഇത്തവണ പലരും കൂറുമാറി ഇമ്രാന്‍ ഖാന്റെ തെഹ്‌രീഖെ ഇന്‍സാഫില്‍ ചേര്‍ന്നത് ഷെരീഫിന് തിരിച്ചടിയാണ്. സിന്ധ് പ്രവിശ്യയില്‍ ബിലാവല്‍ ഭൂട്ടോയുടെ പി.പി.പിക്കാണ് മുന്‍തൂക്കം.

You might also like

-