പാക്കിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇസ്ലാമബാദ് :ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനയ്ക്കു ശേഷം അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റിയതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
പാക്കിസ്ഥാനിലെ റാവല്‍പിണ്ടി അട്യാല ജയിലില്‍ കഴിയുന്ന ഷരീഫിനെ ഇന്നു ഉച്ചയോടെയാണ് പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചത്.
അഴിമതി കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ നവാസ് ഷരീഫ്, മകള്‍ മറിയം, മരുമകന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവര്‍ക്കു രണ്ടാഴ്ച മുന്‍പാണ് പാക്ക് സൂപ്രീം കോടതി തടവുശിക്ഷ വിധിച്ചത്. 10 വര്‍ഷത്തെ തടവാണ് ഷരീഫിനു ലഭിച്ചത്.