പെരുമ്പാവൂരില്‍ ഡിഗ്രി വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊന്നു ; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

വാഴക്കുളം എം.ജെ.എസ് കോളേജിലെ വിദ്യാര്‍ത്ഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്

0

കൊച്ചി : പെരുമ്പാവൂര്‍ ഇടത്തിക്കോട് പെണ്‍കുട്ടിയെ കഴുത്തറത്ത് കൊന്നു. വാഴക്കുളം എം.ജെ.എസ് കോളേജിലെ വിദ്യാര്‍ത്ഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ കുട്ടിയുടെ പിതാവിനും പരുക്കേറ്റു. പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന തൊഴിലാളിയാണ് പിടിയിലായത്.കൊലയാളിയെ  നാട്ടുകാർ പിടികൂടി യാണ്പോലീസിനെ കൈമാറിയത്.പെൺകുട്ടിയുടെ മുത്തശ്ശിയുടെ കഴുത്തിലെ മാല മോഷ്ട്ടിക്കാനുള്ള ശ്രമത്തിനിടയിൽ അക്രമി പെൺകുട്ടിയുടെ കഴുത്തിൽ ആഞ്ഞുകുതി വലിക്കുകയായിരുന്നു എന്ന് ദൃക്‌സാസ്‌ക്ഷികൾ പറഞ്ഞു

വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. മോഷണ ശ്രമം തടഞ്ഞ പെണ്‍കുട്ടിയെ ശാരീരികമായി ആക്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയ കുട്ടിയുടെ അച്ഛനെയും പ്രതി ആക്രമിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.കഴുത്തിന് വെട്ടേറ്റ നിമിഷയെ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്ഓഡീഷ സ്വദേശിയായ ബിജു പട്‌നായിക്(25). പോലീസ് കസ്റ്റഡിയിലാണ്

You might also like

-