ഓക്സ്ഫോർഡ് സർവകലാശാലയിലെ കോവിഡ് വാക്സിൻ വിജയം ,സെപ്തംബറോടെ വാക്സിന്‍ ആഗോളവ്യാപകമായി ലഭ്യമാകും
വാക്സിൻ സ്വീകരിച്ച ആളുകളിൽ രോഗപ്രതിരോധ ശേഷി വർധിച്ചതായിയും രണ്ട് ഡോസുകൾ കുത്തിവച്ച ആളുകളിൽ ഏറ്റവും ശക്തമായ പ്രതികരണം ഉണ്ടായി
ലണ്ടൻ : -1077 സന്നദ്ധപ്രവത്തകരിലാണ് ഓക്സ്ഫോർഡ് സർവകലാശാല കോവിഡ് വാക്സിൻ പരീക്ഷിച്ചത് പരീക്ഷണത്തിൽ അസ്ട്രാസെനെക്കയുടെ കോവിഡ് -19 വാക്സിൻ സുരക്ഷിതമാണെന്ന് കണ്ടെത്തി , വാക്സിൻ സ്വീകരിച്ച ആളുകളിൽ രോഗപ്രതിരോധ ശേഷി വർധിച്ചതായിയും രണ്ട് ഡോസുകൾ കുത്തിവച്ച ആളുകളിൽ ഏറ്റവും ശക്തമായ പ്രതികരണം ഉണ്ടായി . AZD1222 എന്ന് വിളിക്കപ്പെടുന്ന ഈ വാക്സിൻ ആസ്ട്രാസെനെക്കയും ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരും ചേർന്നാണ് വികസിപ്പിച്ചെടുത്തത്. പരീക്ഷണത്തിൽ ഗുരുതരമായ പാർശ്വഫലങ്ങളൊന്നും ഉണ്ടാക്കുന്നില്ലനും ആന്റിബോഡി, ടി-സെൽ രോഗപ്രതിരോധ നാടടത്തുന്നുണ്ടെന്നും ദി ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ട്രയൽ ഫലങ്ങളിൽ പറയുന്നു.
വാക്സിന്‍ വികസനത്തിന്‍്റെ ഏറ്റവും അവസാനത്തേയും നിര്‍ണായകവുമായ പ്രതിബന്ധമാണ് മനുഷ്യരിലെ പരീക്ഷണം. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല വികസപ്പിച്ച വാക്സിന്‍ ആയിരത്തോളം പേരില്‍ പ്രവര്‍ത്തിച്ചതോടെ ലോകത്തിന്‍്റെ പ്രതീക്ഷിയും ഇരട്ടിക്കുകയാണ്. ലോകത്തെ നൂറിലേറെ ശാസ്ത്രസംഘങ്ങള്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ നിര്‍മ്മാണത്തിനായി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ സൃഷ്ടിച്ചത് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയുടെ AZD1222 എന്ന് പേരിട്ടിരിക്കുന്ന ഈ വാക്സിനായിരുന്നു. ഇന്ത്യന്‍ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും വാക്സിന്‍ നിര്‍മ്മാണവുമായി സഹകരിക്കുന്നുണ്ട്. വാക്സിന്‍ വിജയകരമാവുന്ന പക്ഷം ഇന്ത്യയില്‍ വാക്സിന്‍ ലഭ്യമാക്കുക പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയവും
“ഞങ്ങളുടെ വാക്സിൻ കോവിഡ് -19 മഹാമാരിയെ ചെറുക്കൻ സഹായിക്കുമോയെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പായി ഇനിയും വളരെയധികം ജോലികൾ ചെയ്യാനുണ്ട്, എന്നാൽ വാക്സിൻ നല്ല ഫലങ്ങൾ വാഗ്ദാനം ചെയ്യുന്നു,” വാക്സിൻ ഉപജ്ഞാതാവായ സാറാ ഗിൽബെർട്ട് പറഞ്ഞു.
“SARS-CoV-2 അണുബാധയിൽ നിന്ന് ഫലപ്രദമായി പ്രതിരോധിക്കയുന്നതിന് വാക്സിനുള്ള രോഗപ്രതിരോധ ശേഷി എത്രത്തോളം ശക്തമാക്കണമെന്ന് ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല.”
വീണ്ടും പരീക്ഷണങ്ങൾ തുടരാനുണ്ടെന്നും കൂടുതൽ ഗവേഷണങ്ങൾ ഗവേഷകനായ ഗിൽബർട്ട് പറഞ്ഞു.
വാക്സിന്‍ പരീക്ഷണം അന്തിമഘട്ടത്തില്‍ എത്തിയതിന് പിന്നാലെ തന്നെ ബ്രീട്ടിഷ് സര്‍ക്കാര്‍ നൂറ് മില്യണ്‍ യൂണിറ്റ് വാക്സിന്‍ നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ മനുഷ്യരില്‍ നടത്തുന്ന ക്ലിനിക്കല്‍ ട്രയലിന്‍്റെ അടുത്ത രണ്ട് ഘട്ടം കൂടി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ സെപ്തംബറോടെ വാക്സിന്‍ ആഗോളവ്യാപകമായി ലഭ്യമാക്കാം എന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍