ഡെന്‍വര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളം ; 700 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി.
സൗത്ത് വെസ്റ്റ്, യുനൈറ്റഡ് എയര്‍ലൈന്‍സ് എന്നീ പ്രധാന സര്‍വീസുകളെയാണ് കാലാവസ്ഥ പ്രതികൂലമായി ബാധിച്ചത്.
കൊളറാഡൊദ: ഏപ്രില്‍ 10 ബുധനാഴ്ച രാവിലെ മുതല്‍ ആരംഭിച്ച കനത്ത ഹിമപാതവും കാറ്റും ഡെന്‍വര്‍ വിമാനതാവളത്തില്‍ നിന്നും പറന്നുയരേണ്ടതും ഇറങ്ങേണ്ടതുമായ എഴുനൂറില്‍ പരം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കേണ്ടി വന്നുവെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
സൗത്ത് വെസ്റ്റ്, യുനൈറ്റഡ് എയര്‍ലൈന്‍സ് എന്നീ പ്രധാന സര്‍വീസുകളെയാണ് കാലാവസ്ഥ പ്രതികൂലമായി ബാധിച്ചത്. പ്രാദേശിക വിമാന സര്‍വ്വീസുകളും റദ്ദാക്കേണ്ടി വന്നിട്ടുണ്ട്.
യാത്ര മുടങ്ങിയതോടെ വിമാനതാവളം യാത്രക്കാരെകൊണ്ടു നിറഞ്ഞു. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിനും പുതിയതായി ബുക്ക് ചെയ്യുന്നതിനുമുള്ള സൗകര്യങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. താമസ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച വൈകിട്ട് 6.45 ന് അടുത്ത ദിവസം (വ്യാഴാഴ്ച) ഡെന്‍വറില്‍ നിന്നും പുറപ്പെടുന്ന നിരവധി സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ടെന്നും യാത്രക്കാര്‍ വീട്ടില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പ് എയര്‍ലൈന്‍ അധികൃതരുമായി ബന്ധപ്പെട്ടു വിമാനം പുറപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
റോഡ് മാര്‍ഗം യാത്ര ചെയ്യുന്നവര്‍ക്കും കൊളറാഡൊ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കി. റോഡില്‍ വാഹനം ഇറക്കുന്നതിന് അപകടം ക്ഷണിച്ചു വരുത്തുമെന്നും ഇവര്‍ അറിയിച്ചു. ആറ് ഇഞ്ചു വരെ സ്‌നോ എല്‍പാസൊ കൗണ്ടിയില്‍ പ്രതിക്ഷിക്കുന്നു