ഓർത്തഡോക്സ് സഭാ വൈദീകർക്കെതിരായ ലൈംഗിക പീഡനക്കേസിൽ ഇന്ന് അറസ്റ്റുണ്ടായേക്കും

ബലാത്സംഗം ,സ്തീത്വത്തെ അപമാനിക്കൽ എന്നി വകുപ്പുകൾ പ്രകാരമാണ് ഓർത്തഡോക്സ് സഭാ വൈദീകരമായ എബ്രഹാം വർഗീസ്, ജോൺസൺ വി മാത്യു, ജെയ്സ് കെ ജോർജ്, ജോബ് മാത്യു എന്നീവർക്കെതിരെ ക്രൈബ്രാഞ്ച് കേസ് രജിസ്ട്രർ ചെയ്തത്.

0

തിരുവല്ല : ഓർത്തഡോക്സ് സഭാ വൈദീകർക്കെതിരായ ലൈംഗിക പീഡനക്കേസിൽ ഇന്ന് അറസ്റ്റുണ്ടായേക്കും. അതേസമയം അറസ്റ്റ് ഒഴിവാക്കാൻ വൈദികർ ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനും സാധ്യത ഉണ്ട്.
ലൈംഗിക പീഡനക്കേസിൽ ബലാത്സംഗം ,സ്തീത്വത്തെ അപമാനിക്കൽ എന്നി വകുപ്പുകൾ പ്രകാരമാണ് ഓർത്തഡോക്സ് സഭാ വൈദീകരമായ എബ്രഹാം വർഗീസ്, ജോൺസൺ വി മാത്യു, ജെയ്സ് കെ ജോർജ്, ജോബ് മാത്യു എന്നീവർക്കെതിരെ ക്രൈബ്രാഞ്ച് കേസ് രജിസ്ട്രർ ചെയ്തത്.ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ വൈദീകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന.അതേസമയം വ്യക്തമായ തെളിവുണ്ടായിട്ടും ഒരു വൈദികനെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കിയതിനെതിരെ ഇരയായ യുവതിയുടെ ഭർത്താവ് രംഗത്തെത്തി.

വിഷയത്തിൽ ഇനി സഭയുമായി ഒത്തുതീർപ്പ് ചർച്ചകൾക്കില്ലെന്നും പരാതിക്കാരൻ വ്യക്തമാക്കി. അതിനിടെ 164 വകുപ്പ് പ്രകാരം യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം ഇന്ന് തിരുവല്ല കോടതിയിൽ അപേക്ഷ നൽകിയേക്കും.പ്രതിപ്പട്ടികയിലുള്ള വൈദീകരും ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകുമെന്നും സൂചനയുണ്ട്.

You might also like

-