കുമ്പസാര പീഡനത്തിന് പുറമേ യൂ ട്യൂബിലൂടെ സ്വഭാവഹത്യ; ഒന്നാം പ്രതിക്കെതിരെ  വീണ്ടും യുവതിയുടെ  പരാതി 

യുവതിയെ അഭ്യര്‍ത്ഥന പ്രകാരം പ്രത്യേക അന്വേഷണസംഘം ഇവരുടെ വീട്ടിലെത്തിയാണ് പരാതി സ്വീകരിച്ചത്

0

കോട്ടയം :ഓര്‍ത്തഡോക്സ് സഭയിലെ കുമ്പസാര ലൈംഗിക ചൂഷണക്കേസിലെ ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസിനെതിരെ പരാതിയുമായി വീണ്ടും യുവതി.കേസിലെ ഒന്നാം പ്രതിയായ എബ്രഹാം വര്‍ഗീസ്   പുറത്തിറക്കിയ യൂ ട്യൂബ് വീഡിയോയിലൂടെ വൈദികന്‍ തന്നെ സ്വഭാവഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് യുവതി പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.യുവതിയെ അഭ്യര്‍ത്ഥന പ്രകാരം പ്രത്യേക അന്വേഷണസംഘം ഇവരുടെ വീട്ടിലെത്തിയാണ് പരാതി സ്വീകരിച്ചത്. പരാതി ക്രൈബ്രാഞ്ച് ആസ്ഥാനത്തേക്ക് കൈമാറിയതായി അന്വേഷണസംഘം അറിയിച്ചു.

ലൈംഗിക ചൂഷണം സംബന്ധിച്ച പരാതി നല്‍കിയ യുവതി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന വിശദീകരണവുമായി ഫാ. എബ്രഹാം വര്‍ഗീസിന്റെ വീഡിയോ  യൂ ട്യൂബില്‍ ഉണ്ടായിരുന്നു   പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ബലാല്‍സംഗം ചെയ്തെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നുമാണ് പന്ത്രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അദ്ദേഹം പറഞ്ഞത്.യുവതിയെയും കുടുംബത്തെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും വീഡിയോയിലുണ്ടായിരുന്നു. എന്നാല്‍, വീഡിയോ വിവാദമായതോടെ ഇതു മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചിരുന്നു.

You might also like

-