100 രൂപയുടെ പുതിയ കറന്‍സി നോട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉടന്‍ പുറത്തിറക്കും

ഗുജറാത്തിലെ സരസ്വതി നദീതീരത്തുള്ള 'റാണി കി വവ്' എന്ന സ്മാരകത്തിന്റെ ചിത്രം നോട്ടിന്റെ പിന്‍ഭാഗത്ത് ആലേഖനം ചെയ്യും. നിലവിലുള്ള 100 രൂപ നോട്ടിനെക്കാള്‍ ചെറുതായിരിക്കും പുതിയ നോട്ട്

0

ഡൽഹി: 100 രൂപയുടെ പുതിയ കറന്‍സി നോട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉടന്‍ പുറത്തിറക്കും. ഇളംവയലറ്റാണ് പുതിയ 100 രൂപ നോട്ടിന്റെ നിറം.
ഗുജറാത്തിലെ സരസ്വതി നദീതീരത്തുള്ള ‘റാണി കി വവ്’ എന്ന സ്മാരകത്തിന്റെ ചിത്രം നോട്ടിന്റെ പിന്‍ഭാഗത്ത് ആലേഖനം ചെയ്യും. നിലവിലുള്ള 100 രൂപ നോട്ടിനെക്കാള്‍ ചെറുതായിരിക്കും പുതിയ നോട്ട്
കറന്‍സിയില്‍ ഗാന്ധിജിയുടെ ചിത്രം മധ്യത്തിലായിരിക്കും. ദേവനാഗരി ലിപിയില്‍ 100 എന്ന് എഴുതിയിട്ടുണ്ടാവും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്‍റെ ഒപ്പുണ്ടാകും. സ്വച്ഛ് ഭാരത് സന്ദേശവും നോട്ടിലുണ്ടാവും.
നിലവിലെ 100 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ലെന്നാണ് സൂചന. ഓഗസ്റ്റിലോ സെപ്തംബറിലോ നോട്ട് പുറത്തിറങ്ങും.

You might also like

-