രക്തസാക്ഷി ജനിക്കുവരെ തീവ്രവാദ ബന്ധം,  ഒടുവിൽ സി പി എം ന് മനം മാറ്റം  ഇനി എസ്ഡിപിഐ ബന്ധം വേണ്ട

തദ്ദേശസ്ഥാപനങ്ങളില്‍ ചെങ്ങാത്തം ഇനി വേണ്ടന്ന  കര്‍ശന നിര്‍ദേശവുമായി സിപിഎം സെക്രട്ടേറിയറ്റ്

0

തിരുവനതപുരം തദ്ദേശസ്ഥാപനങ്ങളില്‍ പാര്‍ട്ടിക്ക് എസ്ഡിപിഐയുമായി ചേര്‍ന്ന് ഭരണമോ മറ്റെന്തെങ്കിലും തരത്തിലുള്ള ബന്ധമോ ഉണ്ടെങ്കില്‍ അവയെല്ലാം പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അഭിമന്യു വധത്തിനു പിന്നാലെ സിപിഎമ്മിന് എസ്ഡിപിഐയുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ പലരും ശ്രമിച്ചുവെന്ന് ഇന്നു ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിഅഭിമന്യു വധക്കേസിന് പിന്നാലെ സിപിഎംഎസ്ഡിപിഐ ബന്ധം സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ആക്ഷേപങ്ങളാണ് സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയ്ക്ക് ഇടയാക്കിയത്. എസ്ഡിപിഐയുടെ പിന്തുണ സിപിഎമ്മിനുണ്ടെന്ന പ്രചാരണം അഭിമന്യു കേസില്‍ പുകമറ സൃഷ്ടിക്കാനാണ്. അഭിമന്യു വധത്തിന് പിന്നാലെ തിരുവനന്തപുരത്തെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ എസ്ഡിപിഐയുടെ പിന്തുണ സ്വീകരിച്ചത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.

You might also like

-