വീട്ടമ്മയെ പീഡിപ്പിച്ച കേസ് ; വൈദികനെ 15 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു

0

തിരുവല്ല :കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കീഴടങ്ങിയ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികന്‍ ജോബ് മാത്യുവിനെ 15 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു.
തിരുവല്ല മജിസ്‌ട്രേട്ടിന്റേതാണ് നടപടി. കേസിലെ രണ്ടാം പ്രതിയാണ് ജോബ് മാത്യു. കൊല്ലത്തെ ഡിവൈഎസ്പി ഓഫീസിലെത്തിയാണ് രാവിലെ വൈദികന്‍ കീഴടങ്ങിയത്മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച വൈദികനെ നാട്ടുകാര്‍ കൂകിവിളിച്ചു.പ്രതികളായ മൂന്നു വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. കേസ് പരിഗണിക്കവെ വൈദികര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. വൈദികര്‍ ഇരയെ വേട്ടയാടുകയാണെന്നും നടന്നത് ആസൂത്രിത പീഡനമാണെന്നുമാണ് കോടതി പറഞ്ഞത്.

വീട്ടമ്മയെ പീഡിപ്പിച്ച സംഭവം ഇവരുടെ ഭര്‍ത്താവാണ് പുറംലോകത്തെ അറിയിച്ചത്. ഭര്‍ത്താവ് സഭക്ക് പരാതി നല്‍കിയതോടെയാണ് വിഷയം പുറംലോകം അറിയുന്നത്. അഞ്ച് വൈദികര്‍ പീഡിപ്പിച്ചതായാണ് ഭര്‍ത്താവ് പരാതി കൊടുത്തതെങ്കിലും, വീട്ടമ്മ നാല് പേരുടെ പേര് മാത്രമാണ് പറഞ്ഞത്

You might also like

-