മദർ തെരേസയെ രൂക്ഷമായി വിമർശിച്ച് ആർ എസ് എസ്.. മദർ കുട്ടികളെ വില്പനനടത്തി

0

ഡ​ല്‍​ഹി: ലോകം ആദരിക്കുന്ന കാരുണ്യത്തിന്റെ മാലാഖയായ മദര്‍ തെരേസയ്ക്കെതിരെ ആര്‍എസ്എസ്. റാ​ഞ്ചി​യി​ലെ മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ ആ​ശ്ര​മ​ത്തി​ല്‍​നി​ന്നും കു​ട്ടി​ക​ളെ വി​റ്റെന്ന് ആരോപിച്ചാണ് ആ​ര്‍​എ​സ്‌എ​സ് നേ​താ​വ് രാ​ജീ​വ് തു​ളി രംഗത്തെത്തിയിരിക്കുന്നത്. മ​ദ​ര്‍ തെ​രേ​സ​യു​ടെ ഭാ​ര​ത​ര​ത്ന പു​ര​സ്കാ​രം തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും രാജീവ് തുളി ആവശ്യപ്പെട്ടു. ആ​ര്‍​എ​സ്‌എ​സി​ന്‍റെ ഡ​ല്‍​ഹി പ്ര​ചാ​ര്‍ പ്ര​മു​ഖാ​ണ് ഇ​യാ​ള്‍.

ഇ​ന്ത്യ​ന്‍ പൗ​ര​ന്‍​മാ​ര്‍ ഭാ​ര​ത​ര​ത്ന​ത്തെ ക​ള​ങ്ക​പ്പെ​ടു​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. മ​ദ​ര്‍ തെ​രേ​സ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നു വേ​ണ്ടി ഒ​രി​ക്ക​ല്‍ പോ​ലും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടി​ല്ല. മ​ദ​ര്‍ തെ​രേ​സ​യ്ക്കു 1980 ല്‍ ​ആ​ണ് ഭാ​ര​ത​ര​ത്നം ന​ല്‍​കി രാ​ജ്യം ആ​ദ​രി​ച്ച​ത്. അ​വ​രു​ടെ സ​ന്യാ​സ സ​മൂ​ഹ​ത്തി​നു നേ​ര്‍​ക്കു​ണ്ടാ​യ ആ​രോ​പ​ണം സ​ത്യ​മാ​ണെ​ന്നു തെ​ളി​ഞ്ഞാ​ല്‍ പു​ര​സ്കാ​രം തി​രി​ച്ചെ​ടു​ക്ക​ണം, രാ​ജീ​വ് തു​ളി പ​റ​ഞ്ഞു.മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി​യോ​ട് ബി​ജെ​പി പ​ക​പോ​ക്കു​ക​യാ​ണെ​ന്ന് പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി​യെ ബി​ജെ​പി ല​ക്ഷ്യം വ​യ്ക്കു​ക​യും ദ്രോ​ഹി​ക്കു​ക​യു​മാ​ണെ​ന്ന് മ​മ​ത പ​റ​ഞ്ഞു. മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി മ​ദ​ര്‍ തെ​രേ​സ സ്വ​ന്തം നി​ല​യി​ല്‍ ആ​രം​ഭി​ച്ച​താ​ണ്. ഇ​പ്പോ​ഴും ഈ ​സ്ഥാ​പ​ന​ത്തെ അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല. സ്ഥാ​പ​ന​ത്തി​ന്‍റെ ദു​ഷി​പ്പി​ക്കാ​ന്‍ പ​ക​യോ​ടെ​യു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ക​ന്യാ​സ്ത്രീ​ക​ളെ ല​ക്ഷ്യം​വ​യ്ക്കു​ക​യാ​ണ്. ബി​ജെ​പി ആ​രെ​യും ബാ​ക്കി​വ​യ്ക്കി​ല്ല. ഇ​ത് ശ​ക്ത​മാ​യ അ​പ​ല​പി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. ദ​രി​ദ്ര​രി​ല്‍ ദ​രി​ദ്ര​ര്‍​ക്കാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി മു​ന്നോ​ട്ടു​പോ​ക​ട്ടെ​യെ​ന്നും മ​മ​ത പ​റ​ഞ്ഞു. ആ​രെ​ങ്കി​ലും കു​റ്റം ചെ​യ്താ​ല്‍ അ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​ക​ണം. എ​ന്നാ​ല്‍ മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി മോ​ശ​മാ​ണെ​ന്ന് പ​റ​യാ​ന്‍ പാ​ടി​ല്ലെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു

You might also like

-