ഓർത്തഡോക്സ് പള്ളിയിയുടെ സെമിത്തേരി കവാടം പൊളിച്ച് യാക്കോബായ വിഭാഗത്തിന്റെ ശവസംസ്കാരം

ഴിഞ്ഞ ദിവസം മരിച്ച യാക്കോബായ സഭ വിശ്വാസി വി.കെ പൗലോസിന്റെ മൃതദേഹം സമീപത്തെ യാക്കോബായ ചാപ്പലിൽ ശുശ്രൂഷകൾ പൂർത്തിയാക്കിയാണ് പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെത്തിച്ചത്.

0

കൊച്ചി : പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സെമിത്തേരിയുടെ കവാടം പൊളിച്ച് യാക്കോബായ വിഭാഗം ശവസംസ്കാരം നടത്തി. കഴിഞ്ഞ ദിവസം മരിച്ച യാക്കോബായ സഭ വിശ്വാസി വി.കെ പൗലോസിന്റെ മൃതദേഹം സമീപത്തെ യാക്കോബായ ചാപ്പലിൽ ശുശ്രൂഷകൾ പൂർത്തിയാക്കിയാണ് പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെത്തിച്ചത്.

സുപ്രീംകോടതി വിധിയെ തുടർന്ന് കഴിഞ്ഞ മാസം 16ന് ഓർത്തഡോക്സ് വിഭാഗത്തിന് പളളി കൈമാറിയിരുന്നു. ഓർത്തഡോക്സ് വൈദികന്റെ മേൽനോട്ടത്തിലല്ലാതെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാനാവില്ലെന്ന് പള്ളി വികാരി മരിച്ചയാളുടെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. മൃതദേഹവുമായി പളളിയിലെത്തിയ യാക്കോബായ സഭ വിശ്വാസികൾ സെമിത്തേരിയുടെ പൂട്ട് തകർത്ത് ശവസംസ്കാരം നടത്തി.

പള്ളി വികാരിയുടെ അനുമതിയില്ലാതെ നടത്തിയ ശവസംസ്കാരം കോടതി വിധിയുടെ ലംഘനമാണെന്ന് ഓർത്തഡോക്സ് വികാരി പറഞ്ഞു. സെമിത്തേരി കവാടം തകർത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഓർത്തഡോക്സ് വിഭാഗം അറിയിച്ചു.അതേസമയം ശവസംസ്കാരം തടയാൻ ലക്ഷ്യമിട്ട് ഓർത്തഡോക്സ് വിഭാഗം ഇന്നലെ രാത്രിയിലാണ് സെമിത്തേരിക്ക് കവാടം സ്ഥാപിച്ചതെന്ന് യാക്കോബായ വിഭാഗം പറഞ്ഞു

You might also like

-