അധികാരമില്ലാത്ത അവസ്ഥ ബി.ജെ.പിയെ മാനസിക വിഭ്രാന്തിയിലാക്കുമെന്നും ഭരണം കിട്ടിയാൽ സംസ്ഥാനത്തുടനീളം മാനസികാരോ​ഗ്യ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് ശിവസേന

അധികാരമില്ലാത്ത അവസ്ഥ ബി.ജെ.പിയെ മാനസിക വിഭ്രാന്തിയിലാക്കുമെന്നും ഇത് പരിഹരിക്കാൻ സർക്കാർ വേണ്ട നടപടികൾ കെെക്കൊള്ളുമെന്നുമാണ് സഞ്ജയ് റാവത്ത്

0

മുംബൈ :മഹാരാഷ്ട്രയിൽ ഭരണം കിട്ടിയാൽ സംസ്ഥാനത്തുടനീളം മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് ശിവസേന വക്താവ് സജ്ഞയ് റാവത്ത്. അധികാരമില്ലാത്ത അവസ്ഥ ബി.ജെ.പിയെ മാനസിക വിഭ്രാന്തിയിലാക്കുമെന്നും ഇത് പരിഹരിക്കാൻ സർക്കാർ വേണ്ട നടപടികൾ കെെക്കൊള്ളുമെന്നുമാണ് സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞത്. ഭരണം നേടാൻ ആവശ്യമുള്ള ഭൂരിപക്ഷം സഖ്യത്തിനുണ്ട്. ശിവസേന – എൻ.സി.പി – കോൺഗ്രസ് സഖ്യസർക്കാർ അധികാരത്തിൽ വന്നാൽ ചിലരുടെ മാനസിക നില തെറ്റാൻ സാധ്യതയുണ്ട്. എന്നാൽ സർക്കാർ തന്നെ അതിനുവേണ്ട പരിഹാരം കാണുമെന്നും റാവത്ത് ബി.ജെ.പിയെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.

ഭൂരിപക്ഷം തെളിയിക്കാനുള്ള എം.എൽ.എമാരുടെ ഒപ്പുകൾ അതാത് പാർട്ടികളുടെ കയ്യിലുണ്ട്. 170 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന ബി.ജെ.പിയുടെ അവകാശവാദം വ്യാജമാണ്. അധികാരം കിട്ടാൻ വേണ്ടി എത്രത്തോളം താഴാനും മടിയില്ലാത്തവരാണ് ബി.ജെ.പിയെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

You might also like

-