ഒഡീഷ ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പ് ഡയറക്ടര്‍ ബിനയ് കേതന്‍ ഉപാധ്യ കൈക്കൂലിക്കേസില്‍ അറസ്റ്റില്‍.
ഒരു ലക്ഷം രൂപ കൈക്കൂലിയായി കൈപ്പറ്റുന്നതിനിടെയാണ് കേതനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്
ഭുവനേശ്വര്‍ :ഐഎസ്എസ് ഉദ്യോഗസ്ഥന്‍ കൈക്കൂലിക്കേസില്‍ അറസ്റ്റില്‍. ഒഡീഷ ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പ് ഡയറക്ടര്‍ ബിനയ് കേതന്‍ ഉപാധ്യയാണ് അറസ്റ്റിലായത്. ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പിലെ ബില്ലുകള്‍ പാസാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കേതന് എതിരെയുള്ള പരാതി. ഒരു ലക്ഷം രൂപ കൈക്കൂലിയായി കൈപ്പറ്റുന്നതിനിടെയാണ് കേതനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.കേതന് എതിരെ പരാതി ഉയര്‍ന്നതിന്റെ സാഹചര്യത്തില്‍ സംസ്ഥാന വിജിലന്‍സ് വകുപ്പ് അന്വേഷണം നടത്തുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടിലും മറ്റ് ഇടങ്ങളിലും പോലീസ് റെയ്ഡ് നടത്തി.