ബിബിൻ റാവത്ത് സർവ്വ സൈന്യധിപൻ

രാജ്യത്തെ സേനയുടെ സമൂല മാറ്റത്തിനായി കര, നാവിക, വ്യോമ സേനകളുടെയും പൊതുതലവനായി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ നിയമിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ നീക്കമാണിത്.

0

ഡൽഹി :പ്രതിരോധ മന്ത്രാലയംകരസേനാ മേധാവി ബിപിൻ റാവത്തിനെ ഇന്ത്യയുടെ ആദ്യത്തെ സർവ്വ സൈന്യാധിപനായി നിയമിച്ചു പ്രതിരോധ മേധാവിയായി നിയമിച്ചു.വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് അദ്ദേഹത്തിന്റെ നിയമനം
രാജ്യത്തെ സേനയുടെ സമൂല മാറ്റത്തിനായി കര, നാവിക, വ്യോമ സേനകളുടെയും പൊതുതലവനായി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ നിയമിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ നീക്കമാണിത്.

2019 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പദവിയെ കുറിച്ചുള്ള ആദ്യ സൂചനകള്‍ നല്‍കിയത്. മൂന്ന് പ്രതിരോധ സേനകളുടെയും ഏകോപന ചുമതലയാണ് സര്‍വ്വ സേനാ മേധാവി എന്ന സൈനിക പദവിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ അമേരിക്ക, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പദവിയോ തത്തുല്യ പദവികളോ നിലവിലുണ്ട്.

 9 minutes ago

മൂന്ന് സൈനിക മേധാവികള്‍ക്കും ലഭിക്കുന്ന ശമ്പളത്തിന് തുല്യമായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ ശമ്പളം. സൈനിക കാര്യങ്ങളില്‍ പ്രതിരോധ മന്ത്രിയുടെ ഉപദേഷ്ടാവായും സിഡിഎസ് പ്രവര്‍ത്തിക്കും. സിഡിഎസ് പദവിയില്‍ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥന് ഏതെങ്കിലും സര്‍ക്കാര്‍ പദവി വഹിക്കാന്‍ അനുവാദമുണ്ടാകില്ല. അഞ്ച് വര്‍ഷത്തേക്ക് സ്വകാര്യ തൊഴില്‍ സ്വീകരിക്കണമെങ്കിലും സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.

You might also like

-